വയനാട്: എടവക പായോട് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ഇറങ്ങിയത്. കാട്ടാന മേഖലയിൽ നിലയുറപ്പിച്ചതിനെ തുടർന്ന് മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർണാടകയിൽ നിന്നാണ് ആന എത്തിയതെന്നാണ് വിവരം. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. വാനപാലകരും പൊലീസും സ്ഥാലത്തെത്തിയി ആനയെ തിരികെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. വനത്തിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.മാനന്തവാടി നഗരത്തിനടുത്തുള്ള കെഎസ്ആർടിസി ഗ്യാരേജിൽ സമീപത്തേക്ക് നീങ്ങിയ ആന മാനന്തവാടി കോടതി പരിസരത്തു നിലയുറപ്പിച്ചിരിക്കുകയാണ്.
ആനയിറങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. സ്കൂളിൽ എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്നും നിർദേശമുണ്ട്. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു.
Read Also: പാലക്കാട് ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതിവീണ് അപകടം: വയോധികയുടെ ഇരുകാലുകളും അറ്റു