web analytics

സ്നേഹ സമ്പന്നനും ശാന്തസ്വരൂപനുമായ ഏഴാറ്റുമുഖം ഗണപതി; കൂട്ടുകാരന് മയക്കുവെടി ഏറ്റപ്പോൾ താങ്ങിനിർത്തിയവൻ; ഇപ്പോൾ നേരെ നിൽക്കാനും നടക്കാനും കഷ്ടപ്പെടുന്നു…ആനയെ നിരീക്ഷിക്കാൻ മൂന്നം​ഗ സംഘം

തൃശ്ശൂർ: മയക്കുവെടിയേറ്റ ആനയെ തളരാതെ താങ്ങിനിർത്തിയ ഏഴാറ്റുമുഖം ഗണപതി. ആരും മറക്കാത്ത ദൃശ്യങ്ങളിയിരുന്നു അത്. മസ്തകത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള ആനയെ മയക്കുവെടിവെച്ചതിനെ തുടർന്ന് തളർന്നുപോവുന്ന ആനയെ ആണ് ഏഴാറ്റുമുഖം ഗണപതി തുമ്പിക്കൈയും ശരീരവും ഉപയോഗിച്ച് താങ്ങിനിർത്താൻ ശ്രമിച്ചത്. എന്നാൽ സ്നേഹ സമ്പന്നനും ശാന്ത സ്വരൂപനുമായ ഏഴാറ്റുമുഖം ഗണപതിയെ പറ്റി ഇപ്പോൾ പുറത്തു വരുന്നത് ഒരു സങ്കടവാർത്തയാണ്.

മസ്തകത്തിന് പരിക്കേറ്റ കാട്ടു കൊമ്പനെ താങ്ങി നിർത്തിയിരിക്കുന്ന ഏഴാറ്റുമുഖം ഗണപതിക്ക് കാലിന് പരിക്കേറ്റിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളിലെ സ്ഥിര സാന്നിധ്യമാണ് ഗണപതി. ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് ഡോക്ടർമാരായ ഡോക്ടർ ബിനോയ്, ഡോക്ടർ മിഥുൻ , ഡോക്ടർ ഡേവിഡ് എന്നിവരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഡോക്ടർ ബിനോയ് ഇന്ന് വനപാലകർക്കൊപ്പം കാട്ടാനയുടെ അടുത്തെത്തി നിരീക്ഷിച്ചു. ആനയുടെ കാലിന് ചെറിയ മുടന്തുള്ളതായി ഡോക്ടർ വനപാലകരെ അറിയിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതിനാൽ മുള്ളുവേലിയിലെ കമ്പി കാലിൽ തറച്ചിട്ടുണ്ടോ എന്നാണ് സംശയം. മറ്റു ഡോക്ടർമാരുടെ സാന്നിധ്യത്തിൽ വിശദ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് ഡി എഫ്ഒയ്ക്ക് സമർപ്പിക്കും. ഡോക്ടർമാർ പരിശോധിച്ച് ശേഷം മയക്ക് വെടി വെച്ച് പിടിച്ച് ചികിത്സിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തുമ്പൂർമുഴി പ്രകൃതി ഗ്രാമത്തിനടുത്തുള്ള ഏഴാറ്റുമുഖമാണ് ഈ ആനയുടെ തട്ടകം. സ്ഥിരമായി ഇവിടെ കാണാറുള്ള കൊമ്പനെ ഏഴാറ്റുമുഖം ഗണപതി എന്ന് പേരിട്ടത് ഇവിടത്തെ തോട്ടം തൊഴിലാളികളാണ്. അതിരപ്പള്ളി പൊലീസ് സ്റ്റേഷൻറെ സമീപത്ത് പൊലീസ് ഉദ്യോഗസ്ഥൻറെ നിർദ്ദേശം കേട്ട് അനുസരണയോടെ പോകുന്ന ഗണപതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുഴയുടെ സമീപത്ത് കുളിക്കാൻ ഇറങ്ങിയ ബൈക്ക് യാത്രക്കാരെ കണ്ടപ്പോഴും ഏഴാറ്റുമുഖം ഗണപതി ശാന്തനായിരുന്നു.

ഗണപതിയെ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. സ്ഥിരമായി വെറ്റിലപ്പാറ ഏഴാറ്റുമുഖംഭാഗങ്ങളിൽ ചുറ്റിക്കറങ്ങലാണ് ഗണപതിയുടെ പണി. ജനവാസ മേഖലയിൽ എത്തുമെങ്കിലും ആളുകളെ വെറുപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഗണപതിക്കെതിരെ ആളുകൾക്ക് വലിയ പരാതികളും ഇല്ല.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

Related Articles

Popular Categories

spot_imgspot_img