web analytics

നക്‌സലുകൾ വരും, ഫോറസ്റ്റ് ഓഫീസ് കത്തിക്കും…തോന്നിവാസം കാണിക്കരുത്, എടാ നീ ഒക്കെ മനുഷ്യനാണോ? വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ

പത്തനംതിട്ട: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാർ എംഎൽഎ. കോന്നി പാടം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വ്യക്തിയെയാണ് എൽഎൽഎ നേരിട്ടെത്തി മോചിപ്പിച്ചത്.

കൈതകൃഷി ചെയ്യാനായി സ്ഥലം പാട്ടത്തിന് എടുത്തവർ സോളർ വേലിയിലൂടെ തൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പിന്റെ സംശയം.

ഇതേത്തുടർന്നാണ് സ്ഥലം പാട്ടത്തിനെടുത്തയാളുടെ സാഹയിയെ ചോദ്യം ചെയ്യാൻ ഓഫീസിലേക്ക് വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

‘കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ, തോന്നിവാസം കാണിക്കരുത്, എടാ നീ ഒക്കെ മനുഷ്യനാണോ, നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്ത്, എവിടെ അറസ്റ്റ് ചെയ്ത റിപ്പോർട്ട്’, ജനീഷ് കുമാർ ചോദിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്‌സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഗ്യാസ് ക്ഷാമം; പത്തിരി കിട്ടാതെ പെരുന്നാളിൽ സംഘർഷം, കയ്യാങ്കളി

ഗ്യാസ് ക്ഷാമം; പത്തിരി കിട്ടാതെ പെരുന്നാളിൽ സംഘർഷം, കയ്യാങ്കളി കായംകുളം: ചെറിയ പെരുന്നാൾ...

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില ന്യൂഡൽഹി: രാജ്യാന്തര...

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

പാവയാണോ അതോ ജീവനുള്ളതാണോ? വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ ഒളിച്ചിരുന്ന ‘വിരുതൻ’ പോസം വൈറലാകുന്നു

ഹോബാർട്ട്: വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ പാവകൾക്കിടയിൽ അനങ്ങാതെയിരുന്ന് എല്ലാവരെയും പറ്റിക്കാൻ നോക്കിയ...

സിഎസ്കെയിൽ സഞ്ജു സാംസൺ യുഗം; മഞ്ഞ ജേഴ്‌സിയിൽ സഞ്ജുവിന്റെ ‘മാസ്’ എൻട്രി വീഡിയോ പുറത്ത്

ചെന്നൈ: ഐപിഎൽ പൂരത്തിന് തിരിതെളിയും മുൻപേ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന വാർത്തയുമായി...

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം സുരക്ഷിതമല്ലാത്ത...

Related Articles

Popular Categories

spot_imgspot_img