തൃശ്ശൂര്‍: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്ന ചന്ദ്രൻ(62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.(Wild elephant attack; one more death)
വാല്‍പ്പാറയ്ക്ക് സമീപമുള്ള ഗജമുടി എസ്റ്റേറ്റില്‍ രാത്രി ഒരുമണിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയത്. തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ആനകള്‍ ഓടിക്കയറുകയായിരുന്നു. ഈ സമയത്ത് രക്ഷപ്പെടുന്നതിനിടെയാണ് ചന്ദ്രനും ഒപ്പം ഉദയകുമാര്‍, കാര്‍ത്തികേശ്വരി, സരോജ എന്നിവർക്കും പരിക്കേറ്റത്.
തുടർന്ന് വിദഗ്ധചികിത്സക്കായാണ് ചന്ദ്രനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആന്തരികാവയങ്ങള്‍ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ ചൊവ്വഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.