വീണ്ടും ജീവനെടുത്ത് കാട്ടാന

വീണ്ടും ജീവനെടുത്ത് കാട്ടാന

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂരിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.30നായിരുന്നു സംഭവം. വീടിനു സമീപത്ത് എത്തിയ കാട്ടാനകുമാരനെ ആക്രമിക്കുകയായിരുന്നു.

ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് വിവരം. ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

കളക്ടര്‍ എത്താതെ കുമാരന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പ്രദേശത്ത് റെയില്‍ ഫൈന്‍സിങ് ഒരുക്കുമെന്ന് ഉറപ്പ് ലഭിക്കണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം.

അതിനുശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളുവെന്നാണ് നാട്ടുകാരുടെ നിലപാട്. 2017ല്‍ ഉത്തരവായിട്ടും ഉദ്യോഗസ്ഥര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പ്രദേശത്ത് സ്ഥിരമായി കാട്ടാന എത്തുന്നുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഞാറക്കോട് പ്രദേശത്തെത്തിയ കാട്ടാനയെ ഇന്നലെ കാട് കയറ്റിയിരുന്നുവെന്ന് പാലക്കാട് ഡിഎഫ്ഒ ജോസഫ് തോമസ് പ്രതികരിച്ചു.

എന്നാല്‍ പുലര്‍ച്ചയോടെ ആന തിരികെയെത്തുകയായിരുന്നു. ആനയുടെ സാന്നിധ്യം സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നുവെന്നും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുമാരന്‍ വനംവകുപ്പിന്റെ മുന്‍ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

ഒരു മാസത്തിനിടെ പാലക്കാട് ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ഇന്ന് മരിച്ച ഞാറക്കോട് സ്വദേശി കുമാരന്‍, എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍ (മെയ് 19), അട്ടപ്പാടി സ്വദേശി മല്ലന്‍ (മെയ് 31) എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

രണ്ട്മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് അലന്‍ എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് അലന്റെ അമ്മക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്തും കാട്ടാനയാക്രമണം

അതേസമയം കാട്ടാന ആക്രമണത്തില്‍ നിന്ന് വീട്ടമ്മ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം വിതുരയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്.

ആലുമ്മൂട് കളമുട്ടുപ്പാറയില്‍ രാധയാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിരുവനന്തപുരം വിതുര മണലി ട്രൈബല്‍ സെറ്റില്‍മെന്റിലെത്തിയ കാട്ടാനക്കൂട്ടം രാധയുടെ വീട് തകര്‍ത്തു.

ആനയെ കണ്ട് രാധ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഓട്ടത്തിനിടയില്‍ വീണ രാധയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ രാധയുടെ വീട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകനാണ് രോ​ഗം സ്ഥിരീകരിച്ചത്.

നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെയ് 31 നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കുട്ടിയുടെ കണ്ണിനും കാലിനും ആണ് കടിയേറ്റത്.

കണ്ണിലേറ്റ മുറിവാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കാൻ കാരണമായത്. സ്ഥിതി അതീവ ​ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.

Summary: A 61-year-old man, Kumaran from Njarakkode, was killed in a wild elephant attack in Mundur, Palakkad during the early hours of the morning around 3:30 AM.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

Related Articles

Popular Categories

spot_imgspot_img