ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മറയൂർ ചമ്പക്കാട്ടിൽ വിമൽ( 57) ആണ് മരിച്ചത്.(Wild elephant attack; 57 year old man died)
ഫയർ ലൈൻ ഇടാൻ പോയപ്പോഴാണ് സംഭവം. ആദിവാസി വിഭാഗത്തിൽ പെട്ട വിമലിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഒൻപത് പേരടങ്ങിയ സംഘത്തിൽ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തകരാർ പരിഹരിക്കു ന്നതിനായി കടയിൽ സൂക്ഷിച്ചിരുന്ന അഞ്ച് മോട്ടോറുകൾ അടിച്ചുമാറ്റി ! ഇടുക്കിയിൽ മോഷ്ടാവ് പിടിയിൽ