ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് പ്രതിയായ രാജേഷിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ശേഷം രാജേഷ് കടന്നുകളയുകയായിരുന്നു. പള്ളിപ്പുറം സ്വദേശിനി അമ്പിളി (42)യാണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം പള്ളിച്ചന്തയില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
രാജേഷിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം എന്നാണ് വിവരം. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് കൊല്ലപ്പെട്ട അമ്പിളി. പള്ളിച്ചന്തയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി സ്‌കൂട്ടറില്‍ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കത്തി കൊണ്ട് അമ്പിളിയെ കുത്തുകയായിരുന്നു. റോഡില്‍ വീണ അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗും, ബാങ്കിന്റ ഇന്റര്‍നെറ്റ് മിഷ്യനും എടുത്തശേഷം രാജേഷ് കടന്നുകളഞ്ഞു. പരിസരത്ത് ഉണ്ടായിരുന്ന ആളുകള്‍ അമ്പിളിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അയല്‍വാസികളായിരുന്ന ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
Read Also: നിർത്താതെ പെയ്തത് മൂന്ന് മണിക്കൂർ; കനത്ത മഴയിൽ തലസ്ഥാനം മുങ്ങി, വലഞ്ഞ് ജനം
Read Also: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേയ്ക്ക് ; ജാഗ്രത വേണം