web analytics

സബ് കലക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ; പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വിവാദം. കാഞ്ഞങ്ങാട് മുന്‍ സബ് കലക്ടര്‍ പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയില്‍ ഭാര്യയും ജുനാഗഡ് എസ്ഡിഎമ്മുമായ വന്ദന മീണ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

വന്ദന മീണയുടെ പ്രവർത്തി പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് ആക്ഷേപം. സമൂഹമാധ്യമങ്ങളില്‍ സജീവയായ വന്ദന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഫോട്ടോ പങ്കുവച്ചത്. മെയ് 23നു പകര്‍ത്തിയ ചിത്രമാണ് വന്ദന മീണ പങ്കുവച്ചത് എന്നാണ് നിഗമനം.

പ്രോട്ടോക്കോള്‍ പ്രകാരം ഔദ്യോഗിക കസേരയില്‍ കലക്ടര്‍, സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്കാണ് ഇരിക്കാന്‍ അനുമതി. അതുകൊണ്ട് തന്നെ ജുനാഗഡ് എസ്ഡിഎമ്മായ വന്ദന തെറ്റിച്ചതെന്നാണ് പ്രധാന വിമര്‍ശനം.

ഗുജറാത്ത് കേഡറില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ വന്ദന മീണയും പ്രതീക് ജെയ്‌നും തമ്മിലുള്ള വിവാഹം കഴിഞ്ഞത് അടുത്തിടെയാണ്. ഇതോടെ ഗുജറാത്ത് കേഡറിലേക്കു പ്രദീക് ജെയ്ന്‍ മാറ്റം ആവശ്യപ്പെടുകയും സ്ഥലം മാറ്റം ലഭിക്കുകയും ചെയ്തിരുന്നു.

ഇതേതുടർന്ന് കഴിഞ്ഞ 24ന് ആണു പ്രതീക് ജെയ്ന്‍ ചുമതലയൊഴിഞ്ഞത്. ഭര്‍ത്താവ് ചുമതലയില്‍നിന്ന് ഒഴിയുന്ന ദിവസം കാസര്‍കോട് എത്തിയതായിരുന്നു വന്ദന.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ

14-കാരൻ വൈഭവിനെപോലും വെറുതെവിടാതെ പാക് ആരാധകർ; അധിക്ഷേ വാക്കുകൾ ദുബായ്: അണ്ടർ-19 ഏഷ്യാ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

Related Articles

Popular Categories

spot_imgspot_img