രോഹിത് ശർമയുടെ പകരക്കാരനായി മലയാളി ഇറങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനൊരു പ്രകടനം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റു വീഴ്ത്തി മലയാളി.

ഗെയ്ക്വാദിന്റെയും ശിവം ദുബെയുടെയും അടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍.

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി കളത്തിൽ ഇറങ്ങിയ വിഘ്‌നേഷ് മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

തന്റെ ആദ്യ ഓവറില്‍ തന്നെ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തിയാണ് വിഘ്‌നേഷ് പുത്തൂര്‍ ഐ.പി.എല്ലിൽ വരവറിയിച്ചത്.

അടുത്തത് ശിവം ദുബെയുടെ വിക്കറ്റായിരുന്നു. വിഘ്‌നേഷിന്റെ പന്തില്‍ ലോംഗ് ഓണില്‍ തിലക് വര്‍മ്മ ക്യാച്ചെടുത്ത് ശിവം ദുബെ ഔട്ടായതോടെ ചെന്നൈ സൂപ്പർ കിംഗ്സ് അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

മലപ്പുറത്തു നിന്നുള്ള സ്പിന്നര്‍ വിഘ്‌നേഷ്. വിഘ്‌നേഷിനെ 30 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് മുംബൈ സ്വന്തമാക്കിയത്.

ഈ യുവ മലയാളിതാരം ഇതുവരെ സീനിയര്‍ ലെവലില്‍ കേരളത്തിനായി കളിച്ചിട്ടില്ല. എന്നാൽ വിഘ്‌നേഷ് അണ്ടര്‍-14, അണ്ടര്‍-19 ലെവലുകളില്‍ കളിച്ചിട്ടുണ്ട്.

നിലവില്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി യുവതാരം കളിക്കുന്നുണ്ട്.തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ഈ യുവ സ്പിന്നര്‍ കളിച്ചിട്ടുണ്ട്.

മലപ്പുറത്തെഓട്ടോറിക്ഷ ഡ്രൈവറുടെ മകനാണ് വിഘ്‌നേഷ്. ആദ്യം മീഡിയം പേസറായിരുന്നു. പിന്നീട് വിഘ്‌നേഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് പ്രാദേശിക ക്രിക്കറ്റ് താരം മുഹമ്മദ് ഷെരീഫിന്റെ ഉപദേശമാണ്.

ലെഗ് സ്പിന്‍ പരീക്ഷിക്കാനുള്ള നിര്‍ദേശമാണ് വിഘ്‌നേഷിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ തന്നെ വഴിത്തിരിവായത്. തൃശൂരിലേക്ക് താമസം മാറിയതോടെ അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി തന്നെ മാറി.

സെന്റ് തോമസ് കോളേജിനായി കേരള കോളജ് പ്രീമിയര്‍ ടി20 ലീഗില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണ് വലിയ താരമായി വിഘ്നേഷ് മാറിയത്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

Related Articles

Popular Categories

spot_imgspot_img