ചേഞ്ചോക്കെ ആരാ ആഗ്രഹിക്കാത്തത്?

ട്ടേറെ മാറ്റങ്ങളുമായാണ് ഹാരിയറിന്റേയും സഫാരിയുടേയും വാഹനലോകത്തേക്കുള്ള കടന്നുവരവ്. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി പുറത്തുവിട്ട ഇരുഎസ്‌യുവികളുടെയും ഫ്യൂച്ചറിസ്റ്റിക് ലുക്ക് ടാറ്റ പുറത്തുവിട്ടിരുന്നു. 5000 രൂപ നല്‍കി ബുക്ക് ചെയ്താല്‍ എസ്‌യുവികളുടെ ആദ്യ ഉടമകളില്‍ നിങ്ങള്‍ക്കും അംഗമാകാം.

 

ടാറ്റ ഹാരിയര്‍

ഹാരിയറിന്റെ മുന്‍ഭാഗത്ത് വലുപ്പം കൂടിയ ഗ്രില്ലാണ്. ഗ്രില്ലിനെ രണ്ടായി തിരിക്കുന്ന തരത്തില്‍ ബ്ലാക്ക് സ്പ്ലിറ്റ് ബാന്‍ഡുണ്ട്. ഗ്രില്ലിന്റെ മുകള്‍ ഭാഗത്ത് നെക്‌സോണിനു സമാനമായ ഫുള്‍ ലെങ്ത് എല്‍ഇഡി സ്ട്രിപ്പുണ്ട്. ആദ്യ ഹാരിയറിന് സമാനമായ രീതിയില്‍ ബംബറിന് മധ്യത്തിലാണ് ഹെഡ്ലാംപ് കണ്‍സോണ്‍. ഇരുവശങ്ങളിലേയും ഹെഡ്ലാംപ് കണ്‍സോളിനെ കണക്റ്റ് ചെയ്തുകൊണ്ടാണ് പിയാനോ ബ്ലാക് ഫിനിഷിലുള്ള ബ്ലാക് സ്ട്രിപ്പ്. ബംബറിന്റെ താഴ്ഭാഗത്തിന് കറുത്ത നിറമാണ് നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ കാര്യമായി മാറ്റങ്ങളില്ല അഞ്ച് സ്‌പോക്ക് അലോയ് വീലുകളാണ്. പിന്‍ഭാഗത്തും മാറ്റങ്ങളുണ്ട്. മാറ്റങ്ങള്‍ വരുത്തിയ ഫുള്‍ ലെങ്ത് എല്‍ഇഡി ടെയില്‍ ലാംപുകളാണ്. ഗ്ലോസ് ബ്ലാക്

 

ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റ്

ഇന്റീരിയറില്‍ ഏറെ മാറ്റങ്ങളുണ്ട്. ഫ്രീ സ്റ്റാന്‍ഡിങ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം. ട്രീമ്മിന് അനുസരിച്ച് 10.25 ഇഞ്ച്, 12.3 ഇഞ്ച് സ്‌ക്രീനുകള്‍ ലഭിക്കും. ഡാഷ് ബോഡില്‍ ടെക്‌സ്റ്റേഡ് ടോപ് പാനല്‍, ഗ്ലോസ് ബ്ലാക് സര്‍ഫസസ്, ലതറേറ്റ് പാഡിങ്‌സ്, എല്‍ഇഡി ആംബിയന്റ് ലൈറ്റ് എന്നിവ നല്‍കിയിട്ടുണ്ട്. നെക്‌സോണിന് സമാനമായ ഇലുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിങ് വീലാണ്. രണ്ട് സ്‌പോക്കിന് പകരം നാലു സ്‌പോക്കുകള്‍ നല്‍കിയിരിക്കുന്നു. 10.25 ഇഞ്ച് കസ്റ്റമൈസബിള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. നാവിഗേഷന്‍ ഫീച്ചറുമുണ്ട്. സെന്റര്‍ കണ്‍സോള്‍ ഏരിയ ചെറുതായി, ഡിജിറ്റല്‍ ഡിസ്‌പ്ലെയുള്ള റോട്ടറി ഡ്രൈവ് മോഡ് സെലക്റ്ററും ചെറിയ ഗിയര്‍ലിവറുമുണ്ട്. ഉയര്‍ന്ന വകഭേദത്തില്‍ ഇലക്ട്രോണിക് പാര്‍ക് ബ്രേക്കുകളാണ്.

വെല്‍ക്കം ഗുഡ്‌ബൈ അനിമേഷനുള്ള എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപുകള്‍, എയ്‌റോ ഇന്‍സേര്‍ട്ടുകളുള്ള 19 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ സോണ്‍ എസി, 10 സ്പീക്കര്‍ ജെബിഎല്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, മെമ്മറി ഫങ്ഷനുള്ള വെന്റിലേറ്റഡ് പവേര്‍ഡ് മുന്‍സീറ്റ്, ജസ്റ്റര്‍ കണ്‍ട്രോള്‍ഡ് പവേര്‍ഡ് ടെയില്‍ ഗേറ്റ്, ബൈ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപ്, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, എഡിഎഎസ്, അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ബാഗുകള്‍ എന്നിവയുണ്ട്.

 

സഫാരി

ഹാരിയറിന് സമാനമായ ലുക്കാണ് സഫാരിക്കും. ഗ്രില്ലില്‍ ചെറിയ മാറ്റങ്ങളുണ്ട്. സി ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാംപ് കണ്‍സോളും എല്‍ഇഡി ലൈറ്റ് ബാറുമെല്ലാം ഹാരിയറിലേതു പോലെ തന്നെ. എന്നാല്‍ ഹാരിയറില്‍ നിന്ന് വ്യത്യസ്തമായി ഹെഡ്ലാംപ് അല്‍പം ഉയര്‍ന്നാണ്. പുതിയ ടെയില്‍ ലാംപും എല്‍ഇഡി കണക്റ്റഡ് ലാംപുമുണ്ട്. സെന്റര്‍ ഡാഷ്‌ബോര്‍ഡിലെ ടെക്സ്റ്ററിലെ മാറ്റങ്ങള്‍ ഒഴിച്ചാല്‍ ബാക്കി ഹാരിയറിന് സമാനം. സഫാരിയുടെ പിന്‍സീറ്റിലും വെന്റിലേറ്റഡ് സൗകര്യം കൊണ്ടുവന്നിരിക്കുന്നു.

 

ഹാരിയര്‍, സഫാരി ട്രിമ്മുകള്‍

നെക്‌സോണിന് സമാനമായ ട്രിം നിരയാണ് ഇരുമോഡലുകളിലും. ഹാരിയറില്‍ സ്മാര്‍ട്ട്, പ്യൂവര്‍, അഡ്വഞ്ചര്‍, ഫിയര്‍ലെസ് ട്രിമ്മുകളും സഫാരിയില്‍ സ്മാര്‍ട്ട്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കബ്ലീഷ് ട്രീമ്മുകളു നല്‍കിയിരിക്കുന്നു. നെക്‌സോണിനെപ്പോലെ പ്രത്യേക നിറങ്ങളുമുണ്ടാകും.

 

എന്‍ജിന്‍

എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല.170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്ന 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഇരു മോഡലുകളിലും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകള്‍. നോമല്‍, റഫ്, വെറ്റ് ടെറൈന്‍ മോഡുകളും ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് ഡ്രൈവ് മോഡലുകളും. സസ്‌പെന്‍ഷനില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

 

 

 

Also Read: സണ്ണി എന്നും സൂപ്പറാ സാറേ…

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

കോഴിക്കോട് ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്; കാരണം ഇതാണ്…..

കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തിന് പിന്നാലെ വ്യാപക...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img