web analytics

എങ്ങോട്ടാ ഈ പോക്ക് ! കുതിച്ചുയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുതിപ്പ് തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 2900 ഡോളർ കടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.

വിലയിലുണ്ടായ വർധനവിനെ തുടർന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 72,000 രൂപയോളം നൽകേണ്ടി വരും.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6650 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img