കൊച്ചി:ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്ന കൊച്ചിയുടെ ആകാശത്ത് സായാഹ്നശോഭ വിടർത്തി കുഞ്ഞൻ വിമാനം പ്രത്യക്ഷപ്പെട്ടു. ബോൾഗാട്ടി പാലസിന് ചുറ്റും മൂന്നുതവണ താഴ്ന്നുപറന്ന വിമാനം പതിയെ കായലോളങ്ങളെ തൊട്ടപ്പോൾ ടൂറിസം ചരിത്രത്തിൽ പുതിയൊരു അധ്യായം പിറക്കുകയായിരുന്നു.
‘കരയിലാണോ കടലിലാണോ ലാൻഡിങ് എന്നത് പ്രശ്നമല്ല, ഇരട്ട എൻജിനുകളുള്ള സീ പ്ളെയിൻ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിർമിതിയാണ്.’
സീ പ്ളെയിനിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡി ഹാവിലൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്-പശ്ചിമേഷ്യ റീജണൽ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗ് വ്യക്തമാക്കി.
ലോക വിനോദസഞ്ചാര ഭൂപടത്തിലെ പ്രിയപ്പെട്ട ഇടമായി മാറിയ കൊച്ചിയിലേക്ക് പറന്നിറങ്ങിയ സീ പ്ളെയിനിന്റ കോക്പിറ്റിലുണ്ടായിരുന്നത് പൈലറ്റുമാരായ കനേഡിയൻ പൗരന്മാർ ക്യാപ്റ്റൻ ഡാനിയൽ മോൺഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരായിരുന്നു. യോഗേഷിനൊപ്പം സന്ദീപ് ദാസ്, സയ്യദ് കമ്രാൻ, മോഹൻ സിങ് എന്നിവരും യാത്രാ സംഘത്തിലുണ്ടായി. വിശാഖപട്ടണത്തുനിന്ന് മൂന്നര മണിക്കൂർ പറന്നാണ് കൊച്ചിയിലെത്തിയത്.
വലിയ ജനാലകളുള്ളതിനാൽ യാത്ര നല്ല ദൃശ്യാനുഭവമാകുമെന്ന് യോഗേഷ ഗാർഗ് പറഞ്ഞു. കരയിലും വെള്ളത്തിലും ലാൻഡ് ചെയ്യാവുന്ന ആംഫീബിയൻ വിമാനമാണ് സീ പ്ളെയിനായി ഉപയോഗിക്കുന്നത്. ഒരു വശത്ത് രണ്ടുസീറ്റുകളും മറുവശത്ത് ഒറ്റ സീറ്റുകളുടെ നിരയിൽ 17 പേർക്കും സഞ്ചരിക്കാം.
പുറംകാഴ്ചകൾ ആവോളം അസ്വദിക്കാവുന്ന വിധത്തിലുള്ള ജനാലകൾ. ഒപ്പം കൗതുകമുളവാക്കുന്ന കുഞ്ഞൻ കോക്ക്‌പിറ്റും.
പൈലറ്റും ക്രൂ അംഗങ്ങളും ഒഴികെ ഒൻപത് യാത്രികർക്കാണ് വിമാനത്തിനൊപ്പം പറന്നുയരാനാവുക. വി.ഐ.പികളുടെ യാത്ര, മെഡിക്കൽ ആവശ്യങ്ങൾ, രക്ഷാപ്രവർത്തനം പോലുള്ള മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാം. നീണ്ട റൺവേയുടെ ആവശ്യമില്ല. എണ്ണൂറ് മീറ്റർ നീളത്തിൽ ഒരു ഗ്രാവൽ റോഡ് മാത്രം മതി. രണ്ട് മീറ്റർ ആഴമുണ്ടെങ്കിൽ ജലാശയങ്ങളിലും പറന്നിറങ്ങും.
കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും കോർത്തിണക്കിയുള്ള സീ പ്ളെയിൻ പദ്ധതിയുടെ പരീക്ഷ പറക്കലിന്റെ മുന്നോടിയായാണ് വിമാനമെത്തിയത്. ഡിഹാവിലൻഡ് എന്ന കനേഡിയൻ കമ്പനിയുടെ കരയിലും വെള്ളത്തിലും ഇറക്കാവുന്ന (ആംഫീബിയൻ) വിമാനമാണ് കൊച്ചിയുടെ കായൽത്തിരകളിൽ വന്നിറങ്ങിയത്. കാഴ്ചകൾ ആസ്വദിക്കാൻപറ്റുംവിധം വലിയ ജനാലകളോടുകൂടിയ വിമാനമാണിത്.
പദ്ധതിയുടെ സാധ്യതകൾ ടൂർ ഓപ്പറേറ്റർമാർക്കും ജനങ്ങൾക്കും പരിചയപ്പെടുത്താൻ തിങ്കളാഴ്ച പരീക്ഷണ പറക്കൽ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-നാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. വാട്ടർ സല്യൂട്ടോടെ സിയാൽ വിമാനത്തെ സ്വീകരിച്ചു. അവിടെനിന്ന് ഇന്ധനം നിറച്ചശേഷം ബോൾഗാട്ടി പാലസിലെ വാട്ടർ ഡ്രോമിൽ പറന്നിറങ്ങി. തുടർന്ന് പൈലറ്റിനെയും ക്രൂ അംഗങ്ങളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബോൾഗാട്ടി പാലസിലേക്ക് ആനയിച്ചു. ഒരുരാത്രി കൊച്ചിയുടെ കായൽപ്പരപ്പിൽ വിമാനം വിശ്രമിക്കും.
ഇനി ഇടുക്കിയിലേക്ക്
തിങ്കളാഴ്ച രാവിലെ 9.30-ന് ബോൾഗാട്ടി പാലസിൽ പരീക്ഷണ ഓട്ടത്തിന്റെ ഫ്ളാഗ്‌ഓഫ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. 11 മണിയോടെ മാട്ടുപ്പെട്ടി ഡാമിൽ പറന്നിറങ്ങുന്ന വിമാനത്തെ മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും.
സീ പ്ലെയിൻ പദ്ധതിവഴി കേരളത്തിലെ ജലാശങ്ങളെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരികൾക്ക് റോഡ് ഗതാഗതം മൂലമുള്ള സമയനഷ്ടം ഒഴിവാക്കാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ (യു.ഡി.എ.എൻ.) കീഴിൽ നെടുമ്പാശ്ശേരി വിമാനത്താവളവും ബോൾഗാട്ടി പാലസും കേന്ദ്രമാക്കിയാകും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ളെയിൻ സർക്യൂട്ടും പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ജലാശയങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയതായി സംസ്ഥാന ഗതാഗത, ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. ടൂർ ഓപ്പറേറ്റർമാരുമായി ലേലം വിളിച്ച് റൂട്ട് നിശ്ചയിക്കുകയാണ് അടുത്ത പടി. ആദ്യഘട്ടത്തിൽ സീറ്റിന് 12,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളുമായി സഹകരിച്ച്
സീ പ്ളെയിൻ വിനോദയാത്രാ പാക്കേജിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കേരള ടൂറിസം അഡി. ഡയറക്ടർ (ജനറൽ) പി. വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ സീ പ്ലെയിനിന് സ്വീകരണം നൽകാനെത്തിയിരുന്നു.
കൊച്ചിയിൽ പറന്നിറങ്ങി സീ പ്ളെയിൻ
തിങ്കളാഴ്ച രാവിലെ 9.30-ന് ബോൾഗാട്ടി പാലസിൽ പരീക്ഷണ ഓട്ടത്തിന്റെ ഫ്ളാഗ്‌ഓഫ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. 11 മണിയോടെ മാട്ടുപ്പെട്ടി ഡാമിൽ പറന്നിറങ്ങുന്ന വിമാനത്തെ മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും.
സീ പ്ലെയിൻ പദ്ധതിവഴി കേരളത്തിലെ ജലാശങ്ങളെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരികൾക്ക് റോഡ് ഗതാഗതം മൂലമുള്ള സമയനഷ്ടം ഒഴിവാക്കാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ (യു.ഡി.എ.എൻ.) കീഴിൽ നെടുമ്പാശ്ശേരി വിമാനത്താവളവും ബോൾഗാട്ടി പാലസും കേന്ദ്രമാക്കിയാകും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക.
കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ളെയിൻ സർക്യൂട്ടും പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ജലാശയങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയതായി സംസ്ഥാന ഗതാഗത, ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. ടൂർ ഓപ്പറേറ്റർമാരുമായി ലേലം വിളിച്ച് റൂട്ട് നിശ്ചയിക്കുകയാണ് അടുത്ത പടി. ആദ്യഘട്ടത്തിൽ സീറ്റിന് 12,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളുമായി സഹകരിച്ച്
സീ പ്ളെയിൻ വിനോദയാത്രാ പാക്കേജിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കേരള ടൂറിസം അഡി. ഡയറക്ടർ (ജനറൽ) പി. വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ സീ പ്ലെയിനിന് സ്വീകരണം നൽകാനെത്തിയിരുന്നു.