web analytics

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; ട്രെയിൻ യാത്രയിൽ അടിമുടി മാറ്റം കൊണ്ടുവന്ന വന്ദേ ഭാരത് കേരളത്തിൽ ഓടി തുടങ്ങിയതിൻ്റെ ഒന്നാം വാർഷികം; ഇന്ത്യയിൽ ഒക്യുപ്പെൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന ഏക തീവണ്ടിയായി തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് 

കോട്ടയം: കേരളത്തിലെ ആദ്യ വന്ദേഭാരത് സർവീസിന് ഒരു വയസ്. 2023 ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ആദ്യ വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തതെങ്കിലും ഏപ്രിൽ 28 മുതലാണ് തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം (20633/20634) റൂട്ടിൽ സ്ഥിരം സർവീസായി വന്ദേഭാരത് ഓട്ടം തുടങ്ങിയത്. അന്നുമുതൽ ഇന്നുവരെ രാജ്യത്തെ ഏറ്റവും സുപ്പർഹിറ്റ് വന്ദേഭാരത് സർവീസാണ് ഇത്.

നിലവിൽ 51 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിലും ഒക്യുപ്പെൻസിയിലും മുന്നിലാണ് തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ. അതായത്, ഇറങ്ങിയും കയറിയും ഓരോ 100 സീറ്റും ഇരുന്നൂറോളം യാത്രക്കാർ ഉപയോഗിക്കുന്നു. ഇന്ത്യയിൽ ഒക്യുപ്പെൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന ഏക തീവണ്ടിയാണ് ഇത്. കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ (തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം) ഒക്യുപ്പെൻസി നിരക്ക് 165 ശതമാനത്തിന് മുകളിലാണ്. മംഗളൂരു-ഗോവ-മംഗളൂരു വന്ദേഭാരതിന്റെ ഒക്യുപ്പെൻസി നിരക്ക് 50 ശതമാനത്തിൽ താഴെയാണ്.16 റേക്കുള്ള വണ്ടിയിൽ 1100-ഓളം സീറ്റുണ്ട്. എപ്പോഴും സീറ്റ് ഫുള്ളുമാണ്. ബുക്കിങ്നില പ്രകാരം അടുത്ത ഒരാഴ്ചത്തേക്കുള്ള ചെയർകാർ സീറ്റിൽ 63 ആണ് വെയിറ്റിങ്. എക്സിക്യുട്ടീവ് ചെയറിലും വെയിറ്റിങ് തന്നെ. റെയിൽവേ പുറത്തുവിട്ട ആദ്യ ആറുദിവസത്തെ കണക്കുപ്രകാരം 2.7 കോടി രൂപയാണ് ടിക്കറ്റ് നിരക്ക് ഇനത്തിൽ ലഭിച്ചത്.

വന്ദേഭാരത് വന്നതിനുശേഷമാണ് തീവണ്ടികളുടെ വേഗം കൂട്ടാൻ പാളത്തിൽ പണിയും തുടങ്ങിയത്. വേഗം 130 കിലോമീറ്ററിൽ എത്തിക്കാൻ വളവുനികത്തൽ, പുതിയ സിഗ്നലിങ് സംവിധാനം ഉൾപ്പെടെയുള്ളവയും തുടങ്ങി. വണ്ടിയിൽ ഓടിക്കയറുന്നതും വാതിൽക്കൽ ഇരിക്കുന്നതുമായ ചില ശീലങ്ങൾക്കും വന്ദേഭാരത് മാറ്റംവരുത്തി. ഓട്ടോമാറ്റിക് വാതിലുകളാണ് വന്ദേഭാരതിലുള്ളത്. ഭക്ഷണം, വെള്ളം എന്നിവയിൽ ചില മാറ്റങ്ങൾ വന്നു. മാർച്ചുമുതൽ അരലിറ്റർ കുപ്പിവെള്ളംകൂടി (റെയിൽ നീര്) നൽകാൻ തുടങ്ങിയിരുന്നു. കറന്റ് ടിക്കറ്റിൽ ഭക്ഷണം ബുക്ക് ചെയ്തവർക്ക് സാധാരണ നൽകുന്ന വേവിച്ച ആഹാരം നൽകുന്നത് നിർത്തി. കറന്റ് ബുക്കിങ് യാത്രക്കാർക്ക് പാക്ക്ചെയ്ത ഭക്ഷണമാണ് നൽകുന്നത്.

മറ്റുവണ്ടികളുടെ സമയക്രമങ്ങളെ ബാധിക്കാതിരിക്കാൻ വന്ദേഭാരതിന്റെ സമയക്രമം രണ്ടുതവണ മാറ്റിയിരുന്നു. ഇപ്പോഴും ചില പിടിച്ചിടൽ മറ്റുവണ്ടികളിലെ യാത്രക്കാരെ വലയ്ക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img