ഒന്നുറങ്ങി എണീറ്റപ്പോൾ മുജാഹിദ് എന്ന യുവാവ് പെണ്ണായി മാറി ! കൊടും ചതി നടത്തിയത് ഉറ്റ സുഹൃത്ത്

ഏത് ആപത്തിലും കൂടെയുണ്ടാകും എന്ന് കരുതിയ സുഹൃത്ത് ഇങ്ങനെ ചതിക്കും എന്ന് മുജാഹിദ് എന്ന യുവാവ് കരുതിയില്ല. തന്റെ ജീവിതം തന്നെ തകർത്ത ക്രൂരതയാണ് യുവാവിനോട് സുഹൃത്ത് കാണിച്ചത്. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. മുജാഹിദിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു.(When he woke up, the young man turned into a girl)

പോലീസ് പറയുന്ന സംഭവം ഇങ്ങനെ :

മുജാഹിദും ഓംപ്രകാശും സുഹൃത്തുക്കളാണ്. അസുഖബാധിതനാണെന്ന് നുണപറഞ്ഞാണ് ഓം പ്രകാശ് താന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്ന് മുജാഹിദ് പറയുന്നു. . ആശുപതിയിൽ എത്തിയ തനിക്ക് ആശുപത്രി അധികൃത‍ർ അനസ്തേഷ്യ നൽകി ബോധരഹിതനാക്കി ലിം​ഗമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ബോധം വന്നപ്പോൾ താൻ ഇനി മുതൽ ആണല്ല, പെണ്ണാണെന്ന് അവർ പറഞ്ഞെന്നും മുജാഹിദ് പറയുന്നു.

ഇനി മുതൽ ഓംപ്രകാശിനൊപ്പം ജീവിക്കണമെന്നാണ് അയാൾ പറയുന്നതിന്നു യുവാവ് പറയുന്നു. ‘ഞാൻ നിന്നെ പുരുഷനിൽ നിന്ന് സ്ത്രീയാക്കി. ഇനി എന്റെ കൂടെ ജീവിക്കണം. ഒരു അഭിഭാഷകനെ കണ്ട് കോ‍ർട്ട് മാരേജിനുള്ള കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള ഭൂമി കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും’; ഇങ്ങനെയാണ് ഓം പ്രകാശ് ഭീഷണിപ്പെടുത്തിയതെന്നാണ് മുജാഹിദ് പറയുന്നത്.

സംഭവത്തിൽ വലിയ പ്രതിഷേധമാണ് മുസഫർ നഗറിൽ ഉയരുന്നത്. യുപിയിലെ ബംഗ്‍രാജ്പു‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഈ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത് നടക്കുന്നുണ്ടെന്നാണ് ഇതിന് പിന്നാലെ ഉയ‌‍ർന്ന ആരോപണം. ആളുകളുടെ സമ്മതമില്ലാതെ അവയങ്ങൾ എടുത്തുമാറ്റുന്നെന്നും ലിംഗശസ്ത്രക്രി നടത്തുന്നെന്നും പ്രതിഷേധക്കാ‍‌ർ ആരോപിച്ചു

സംഭവത്തിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാ‍ർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓം പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിലേക്ക് ബികെയു (ഭാരതീയ കിസാൻ യൂണിയൻ) പ്രവ‍ർ‌ത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുജാഹിദിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

Related Articles

Popular Categories

spot_imgspot_img