തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിൽ വനവാസി യുവാവിനെ കാട്ടനക്കൂട്ടം ചവിട്ടിക്കൊന്നു. കന്യാകുമാരി ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. കീഴ്മല സ്വദേശി മധുവാണ് മരിച്ചത്. വെള്ളമെടുക്കാൻ തോട്ടിൽ എത്തിയപ്പോൾ കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു.പ്രദേശവാസികൾ ഉടൻ തന്നെ വനം വകുപ്പിലും പോലീസ് സ്‌റ്റേഷനിലും വിവരം അറിയിച്ചു. ഫോറസ്റ്റ് വാർഡന്റെ നേതൃത്വത്തിൽ വാനപാലകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. മധുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകവെ നാട്ടുകാരിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.
കേരളാ തമിഴ്‌നാട് അതിർത്തിക്ക് അടുത്തുള്ള കീഴ്മലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഒമ്പത് കാട്ടാനകൾ ഉണ്ടായിരുന്നതായാണ് വിവരം. വെള്ളമെടുക്കുന്നതിനായി തോട്ടിൽ എത്തിയ മധുവിനെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു.