web analytics

കോൾ കിട്ടുന്നില്ല, ഗ്രൂപ്പിൽ സന്ദേശം അയക്കാൻ പറ്റുന്നില്ല; യുപിഐയ്ക്ക് പിന്നാലെ പണിമുടക്കി വാട്സാപ്പും

യുപിഐ സേവനങ്ങൾ തകരാറിലായതിനെ പിന്നാലെ വാട്സാപ്പിലും തടസ്സം നേരിട്ടതായി ഉപയോക്താക്കൾ. പലർക്കും സ്റ്റാറ്റസുകൾ ഇടനോ ഗ്രൂപ്പുകളിൽ മെസേജുകൾ അയക്കാനോ കഴിയുന്നില്ല, ചിലർക്ക് കോളുകൾ ചെയ്യാനും പറ്റുന്നില്ലെന്നാണ് പരാതി. ആഗോളതലത്തിൽ തകരാർ നേരിടുന്നുവെന്നാണ് വിവരം.

ഇന്ത്യയിൽ രാത്രി 8.10 മുതലാണ് പ്രശ്നം ആരംഭിച്ചത്. അതേസമയം സാങ്കേതിക തകരാറിനെ കുറിച്ച് വാട്സാപ്പ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ വ്യാപക പരാതി ആണ് ഉയരുന്നത്. ഇന്ന് പകൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വാട്സാപ്പും പണിമുടക്കിയത്.

യുപിഐ ആപ്പുകൾ പ്രവ‌ർത്തനരഹിതമായതോടെ ഓൺലെെൻ പണമിടപാടുകൾ വ്യാപകമായി താറുമാറായി. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ വഴി പണം കെെമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്.

ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സമുണ്ടാകുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഈ സമയത്ത് പേടിഎം, ഫോൺപേ, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് യുപിഐ പേയ്‌മെന്റുകൾ നടത്താൻ കഴിഞ്ഞില്ല.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img