ന്യൂസ് 4 ആരംഭിക്കുന്ന പമ്പര ‘ജീവിതം കാർന്നെടുക്കുന്ന MDMA’
ഒന്നാം ഭാഗം
മെട്രോ സിറ്റികളിലും വൻ നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുടെ കൈവശവും നിശാ ക്ലബ്ബുകളിലും മാത്രം രഹസ്യമായി വിതരണം ചെയ്തിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ. നാട്ടിൻപുറങ്ങളിൽ പോലും വ്യാപകമാകുന്നതിന്റെ ഞെട്ടലിലാണ് ലഹരി വിരുദ്ധ സംഘങ്ങളും പോലീസും. What will happen when use mdma
നാട്ടിൻപുറങ്ങളിലെ കഞ്ചാവ് ,ഹാഷിഷ് ഓയിൽ കടത്തു സംഘങ്ങളെ വരുതിയിലാക്കാനിറങ്ങിയ എക്സൈസ് സംഘങ്ങൾക്കും പോലീസിന്റെ ലഹരി വിരുദ്ധ സേനാംഘങ്ങൾക്കും ഇതേ രാസ ലഹരി തലവേദയായി മാറിയിട്ടുണ്ട്.
മെത്തലിൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്ന സിന്തറ്റിക് രാസവസ്തുവാണ് എം.ഡി.എം.എ. ‘മോളി’ എന്നൊരു വിളിപ്പേരുമുണ്ട്. മറ്റുള്ള മയക്കുമരുന്നുകൾ ചെടികളിൽ നിന്നും ഉത്പാദിപ്പിക്കുമ്പോൾ കൃതൃമമായി നിർമിച്ചെടുക്കുന്നു എന്ന പ്രത്യേകതയാണ് എം.ഡി.എം.എ.യ്ക്ക് ഉള്ളത്. എക്സ്റ്റസി എന്നാണ് പലപ്പോഴും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ഇതിനെ വിശേഷിപ്പിക്കാറുള്ളത്.
മറ്റു മയക്കുമരുന്നുകളിൽ നിന്നും വ്യസ്ത്യസ്തമായി പെട്ടെന്നുണ്ടാവുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകൾക്ക് അിമപ്പെട്ടവരെ എം.ഡി.എം.എ. ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകുന്നതിനാൽ ശരീരം ക്ഷീണിയ്ക്കാന് സാധ്യതയുണ്ട്. ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമർദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ചെയ്യും. ഉപയോഗം തുടങ്ങി ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയൊ മരണപ്പെടുകയൊ ചെയ്യാം.
(മയക്കുമരുന്ന് സംഘങ്ങൾ എം.ഡി.എം.എ. യെ സൂചിപ്പിക്കുന്നത് ഏതാനും കോഡ് ഭാഷകൾ ഉപയോഗിച്ച്…. അതേക്കുറിച്ച് അറിയാം നാളെ)