കുക്കറിൽ മകളുടെ ടേഡി ബീയറാണ് വേവിക്കുന്നത് ; പേളി മാണിക്ക് എന്ത്പറ്റി : പുത്തൻ വീഡിയോ വൈറൽ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് പേളി മാണിക്കും ശ്രീനിഷിനും . രണ്ടാമതും അമ്മയാവാൻ ഒരുങ്ങുകയാണ് പേളി മാണി ഇപ്പോൾ . അടുത്തിടെയായി തന്റെ ഗർഭകാല വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പേളി പങ്കുവെക്കാറുള്ളത്. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട് , ഗർഭകാലത്ത് തനിക്ക് സംഭവിക്കാറുള്ള ചില കാര്യങ്ങളെ വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരിക്കുകയാണ് പേളി .

തനിക്ക് വന്ന മാറ്റങ്ങളും ജീവിത രീതികളും വളരെ തമാശരൂപേണയാണ് പേളി അവതരിപ്പിച്ചിരിക്കുന്നത്. ഗർഭകാലത്തിന്റെ രണ്ടാം ട്രൈമസ്റ്ററിലേക്ക് പ്രവേശിച്ചതിന് ശേഷം ഉള്ള കാര്യങ്ങൾ ആണ് ഇതിലുള്ളത് .ശ്രീനിഷും മകൾ നിലവും ഉൾപ്പെടുന്നതാണ് വീഡിയോ .ഇനി മുതൽ മരുന്നുകൾ കഴിക്കുന്നതൊക്കെ മാറി. മാത്രമല്ല മുൻപുണ്ടായിരുന്നത് പോലെ ഛർദ്ദിയും ഉണ്ടാവില്ലെന്ന് പേളി പറയുമ്പോൾ നമുക്ക് ഭക്ഷണം കഴിക്കാനൊക്കെ പോകാൻ സാധിക്കുമല്ലേ എന്നാണ് ശ്രീനിഷ് ചോദിക്കുന്നത്. പഴയത് പോല മൂഡ് സ്വിംഗ്‌സ് ഉണ്ടാവില്ലെന്ന് പറഞ്ഞ പേളി ഇനി മുതൽ വേറെ ലെവൽ ആയിരിക്കുമെന്നാണ് പറയുന്നത്. താൻ രക്ഷപ്പെട്ടുവെന്ന് വിചാരിച്ച ശ്രീനിഷ് നീയെന്റെ ബേബി അല്ലേ, കുഴപ്പമൊന്നുമില്ലെന്നായിരുന്നു നടന്റെ മറുപടി.

ഗർഭിണിയായി ആദ്യ മൂന്നാല് മാസം കഴിയുമ്പോഴെക്കും ഭയങ്കര വിശപ്പായിരിക്കുമെന്നാണ് പേളി പറയുന്നത്. എപ്പോഴും കഴിക്കാൻ തോന്നും. അങ്ങനെ ഹോട്ടലിൽ പോയി ഒരുപാട് ഭക്ഷണം വാങ്ങി കഴിക്കുന്നതൊക്കെ വീഡിയോയിൽ കാണിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് ശ്രീനിഷിന്റെ കരച്ചിലാണ് കാണിക്കുന്നത്. ഭക്ഷണമാണെന്ന് കരുതി ഭർത്താവിന്റെ കൈ ആണ് പേളി കടിച്ചോണ്ട് ഇരുന്നത്. പേളിയെ ഭയന്ന് ബെഡ് റൂമിൽ നിന്നും ഇറങ്ങി പോയ ശ്രീനി മകൾ നിലയെയും കൂടെ കൂട്ടി. കാരണം അവളുടെ മണം നല്ലതാണെന്നും നിന്നെ വിശ്വസിക്കാൻ സാധിക്കില്ലെന്നുമാണ് മറുപടിയായി പറഞ്ഞത്.

മാത്രമല്ല ഈ സമയത്ത് എല്ലാ കാര്യങ്ങളും ചെയ്യാൻ ഭയങ്കര എനർജിയായിരിക്കും. വീട്ടിലെ ജോലികളെല്ലാം ഒറ്റയ്ക്ക് ഓടി നടന്ന് ചെയ്യാൻ സാധിക്കും. അടുത്ത പ്രശ്‌നം ഇടയ്ക്കിടെ ഏമ്പക്കം വരുന്നതാണ്. അതിനെ ഒരു റാപ്പ് സോംഗ് പോലെയാണ് പേളിയും ശ്രീനിഷും മകളും ചേർന്ന് അവതരിപ്പിച്ചത്. പാട്ടിനൊപ്പം കുടുംബസമേതം ഡാൻസും കളിച്ചിരുന്നു.ഗർഭകാലത്തെ ബുദ്ധിയെന്ന് പറയുന്നത് കിളി പോയത് പോലെയാണെന്നാണ് പേളി പറയുന്നത്. അലക്കാനുള്ളത് ഇടുന്നതിന് പകരം വാഷിംഗ് മെഷിനിൽ പാത്രങ്ങൾ ഇടുകയും അലക്കാനുള്ള തുണി ഫ്രിഡ്ജിനുള്ളിൽ വെക്കുകയുമൊക്കെ ചെയ്യും. മാത്രമല്ല കുക്കറിൽ മകളുടെ ടേഡി ബീയറാണ് വേവിക്കുന്നത്. അത്തരത്തിൽ താൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ വളരെ നർമ്മത്തിന്റെ രീതിയിലായിരുന്നു പേളി അവതരിപ്പിച്ചത്.

പേളിയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഞങ്ങളും ഇങ്ങനൊക്കെ തന്നെയായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. മാത്രമല്ല ഇതെല്ലാം മനസിലാക്കി കൂടെ നിൽക്കുന്ന ഭർത്താവിനാണ് കൂടുതൽ അനുമോദനങ്ങളും ലഭിച്ചിരിക്കുന്നത്. പേളി ആദ്യം ഗർഭിണിയായപ്പോഴും കുഞ്ഞിന് ജന്മം കൊടുത്തപ്പോഴുമൊക്കെ ശ്രീനിഷ് അരവിന്ദ് നൽകിയ പിന്തുണ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.മാത്രമല്ല ഇരുവരും അഭിനയത്തിൽ നിന്നും മാറി യൂട്യൂബ് ചാനലും വീഡിയോസുമൊക്കെയായി സജീവമായി നിൽക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

Other news

കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ...

നോ മോര്‍ ക്യാപ്റ്റിവിറ്റി വിനയായി? മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന്‍ ചെരിയാന്‍ കാരണം ഈ പിഴവ് !

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചെരിയാന്‍ വനംവകുപ്പിന്റെ ഭാഗത്തെ...

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Related Articles

Popular Categories

spot_imgspot_img