web analytics

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സാലറി ചലഞ്ചിൽ പ്രതീക്ഷിച്ചതിൻ്റെ പകുതി പോലും കിട്ടിയില്ല; മാർച്ച് 10 വരെ ലഭിച്ചത്

തിരുവന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടത്തിയ വയനാട് സാലറി ചലഞ്ചിൽ ആകെ പിരിഞ്ഞുകിട്ടിയത് 231 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സർക്കാർ 500 കോടി രൂപയെങ്കിലും പ്രതീക്ഷിച്ചിരുന്നുവെങ്കിലും 300 കോടി പോലും തികച്ച് ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പണം സ്വീകരിക്കാനായി തുറന്ന ട്രഷറി അക്കൗണ്ടിലെ ഈ മാസം പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ലിന്റോ ജോസഫ് എംഎൽഎയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജീവനക്കാർ കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

എല്ലാവരും അഞ്ച് ദിവസത്തെ ശമ്പളം നൽകിയാൽ 660 കോടി രൂപ ലഭിക്കേണ്ടതാണ്. പക്ഷെ, പ്രതീക്ഷിച്ച തുക ലഭിച്ചില്ല.

പ്രളയത്തോടനുബന്ധിച്ച് സർക്കാർ നടത്തിയ സാലറി ചാലഞ്ച് വഴി 1246 കോടി രൂപ നേരത്തെ ലഭിച്ചിരുന്നു.

നിലവിൽ ഓരോ വകുപ്പിൽ നിന്ന് 2024 – 2025 വർഷങ്ങളിലായി ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

സ്പാർക് മുഖേന ശമ്പളം വാങ്ങുന്ന ജീവനക്കാരിൽ നിന്ന് 128.41 കോടി രൂപയാണ് ലഭിച്ചത്.

ലീവ് സറണ്ടർ വഴി 68.55 കോടി രൂപയും പിഎഫ് മുഖേന 23.26 കോടി രൂപയും ലഭിച്ചിട്ടുണ്ട്. സ്പാർക്കിതര ജീവനക്കാരുടെ വിഹിതമായി ലഭിച്ചത് 13.87 കോടി രൂപയാണ്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

Related Articles

Popular Categories

spot_imgspot_img