പാൻപരാഗിന് വീര്യം പകരാൻ വയനാടൻ പനങ്കുരു അതിർത്തി കടക്കുന്നു; വില അറിയാത്ത കർഷകർക്ക് വിലയിട്ട് ഏജൻ്റുമാർ

സുൽത്താൻ ബത്തേരി: പാൻപരാഗിന് വീര്യം പകരാൻ വയനാടൻ പനങ്കുരു അന്യ സംസ്ഥാനങ്ങളിലേക്ക്. പുകയില ഉത്പന്നങ്ങളിൽ ഉപയോഗിക്കാനാണ് കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പനങ്കുരു കൊണ്ടുപോകുന്നത്.

കിലോ 45 രൂപയാണ് മാനന്തവാടിയിലെ ഏജൻസികൾ കച്ചവടക്കാർക്ക് നൽകുന്നത്. ആദിവാസികളാണ് എത്തിക്കുന്നത്. കുലയ്ക്ക് 200-300രൂപയ‌്ക്ക് കർഷകരിൽ നിന്ന് ശേഖരിക്കുന്ന പനങ്കുരു കിലോയ്ക്ക് 12- 13 രൂപയ്ക്ക് കച്ചവടക്കാർക്ക് വിൽക്കുകയാണ് പതിവ്. ഒരു കുലയിൽ നിന്ന് 200 – 250 കിലോ വരെ കുരു ലഭിക്കും. പൊഴുതനയാണ് വയനാട്ടിൽ ഏറ്റവും കൂടുതൽ പനങ്കുരു ലഭിക്കുന്ന പ്രദേശം. മേയ് – ആഗസ്റ്റിലാണ് കൂടുതൽ കായ ലഭിക്കുന്നത്.
കേരളത്തിൽ പാൻപരാഗ്, ഹാൻസ് തുടങ്ങിയവ നിരോധിക്കും മുമ്പ് കിലോയ്ക്ക് 90 രൂപവരെ കച്ചവടക്കാർക്ക് ലഭിച്ചിരുന്നു. ചെറുകിടക്കാർക്ക് യഥാർത്ഥ വില അറിയാത്തതുകൊണ്ട് ഏജന്റുമാർ പറയുന്നതാണ് വില.

പഴുത്ത കുലകൾ പനയിൽ നിന്ന് വെട്ടിയെടുത്ത് ചണച്ചാക്കിൽ കെട്ടിവയ്‌ക്കും. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ കുലയിൽ നിന്ന് കൊഴിയുന്ന കുരു കളത്തിൽ നിരത്തി ട്രാക്ടർ ഉപയോഗിച്ച് മെതിച്ച് തോട് കളഞ്ഞെടുക്കുന്ന പരിപ്പാണ് ഏജൻസികൾക്ക് നൽകുന്നത്.

 

Read Also:ഡ്രൈവിംഗ് പഠിക്കുന്നതിന് മുൻപേ വിമാനം പറത്താൻ പഠിച്ച ഗോപിചന്ദ് തോട്ടകുര ഇന്ന് ബഹിരാകാശത്തേക്ക് പറക്കും;ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിനായി പറക്കുന്ന ആദ്യ ഇന്ത്യക്കാരൻ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

Related Articles

Popular Categories

spot_imgspot_img