ദുരിതമൊഴിയാതെ കോഴിക്കോട് മെഡിക്കൽ കോളജ്; ജല വിതരണം വീണ്ടും നിലച്ചു, വലഞ്ഞ് രോഗികൾ, വെള്ളം ചുമന്ന് കൂട്ടിരിപ്പുകാർ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലവിതരണം വീണ്ടും നിലച്ചു. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് ജലവിതരണം മുടങ്ങാൻ കാരണമായത്. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുകയാണ് രോഗികൾ.

ഇതാദ്യമായല്ല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെളളം മുടങ്ങുന്നത്. ഒന്നര ആഴ്ചയ്ക്കിടെ രണ്ടാം തവണയും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഗത്താണ് പ്രതിസന്ധി ഏറെ ഉണ്ടായത്. അതിനിടെ വാട്ടര്‍ അതോറിറ്റി ടാങ്കറില്‍ വെളളമെത്തിച്ചത് താത്കാലിക ആശ്വാസമായി. എന്നാല്‍, ബക്കറ്റില്‍ ശേഖരിച്ച വെളളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വാര്‍ഡുകളില്‍ എത്തിക്കുന്നത് വെല്ലുവിളിയാണ്.

പടിക്കെട്ട് കയറിയാണ് പലരും വാര്‍ഡുകളിലെ ടോയ് ലറ്റുകളില്‍ വെളളം എത്തിച്ചത്. വിഷയം വിവാദമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കി. വൈകുന്നേരത്തിനുളളില്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ജലവിതരണം പൂര്‍വസ്ഥിതിയിലാക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്.

 

Read Also: ആലപ്പുഴ പുറക്കാട് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു; 25 മീറ്ററോളം ചെളിയടിഞ്ഞു, രണ്ടാഴ്ച്ചയ്ക്കിടെ കടൽ ഉൾവലിയുന്നത് രണ്ടാം തവണ

 

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img