web analytics

ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ കിണർ നിറയെ പാൽ വെള്ളം

പത്തനംതിട്ട: പതിറ്റാണ്ടുകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറ്റിൽ പുലർച്ചെ നോക്കുമ്പോൾ പാൽനിറത്തിലുള്ള വെള്ളം! വീട്ടുകാർ കോരിയെടുത്ത് നോക്കിയപ്പോഴാണ് കിണർവെള്ളം നിറംമാറിയതാണെന്ന് മനസ്സിലായത്.

പത്തനംതിട്ടയിലെ അതുമ്പംകുളത്ത് ആനന്ദന്റെ വീട്ടിലെ കിണറ്റിലാണ് സംഭവം. ആദ്യകാഴ്ച്ചയിൽ പാലാണോ എന്ന് ആർക്കും സംശയം തോന്നും. കഴിഞ്ഞ 32 വർഷമായി കുടുംബം ഉപയോ​ഗിച്ചുവന്നിരുന്ന കിണറ്റിലാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്.

കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്റെ നിറം വെള്ളയായത് എങ്ങനെ എന്ന സംശയത്തിലാണ് വീട്ടുകാർ. പാൽ പോലെ വെള്ളത്തിന്റെ നിറം മാറിയതിന്റെ ആശങ്കയിലാണ് അതുമ്പംകുളത്തെ ആനന്ദനും കുടുംബവും.

മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളത്തിന്റെ നിറം മാറാൻ സാദ്ധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല. കിണറ്റിൽ വെള്ളത്തിന് പകരം വെള്ള നിറത്തിലുള്ള ദ്രാവകം എങ്ങനെയെത്തി എന്ന അന്വേഷണത്തിലാണ് നാട്ടുകാരും വീട്ടുകാരും.

ഈ പ്രത്യേക പ്രതിഭാസത്തിന്റെ കാരണമറിയാൻ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് മെമ്പർ രഞ്ജു വ്യക്തമാക്കി. ഇതിന്റെ ഫലം അറിഞ്ഞാൽ മാത്രമേ കിണർ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു എന്നും രഞ്ജു പറഞ്ഞു.

വേനലിലും ഇതുവരെ വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്. കടുത്ത ജലദൗർലഭ്യം നേരിടുന്ന പ്രദേശത്താണ് കിണറ്റിൽ ഈ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. ഈ കിണർ ഉപയോഗശൂന്യമായാൽ കുടിവെള്ളത്തിന് മറ്റ് സൗകര്യങ്ങൾ പഞ്ചായത്ത്‌ അധികൃതർ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

Related Articles

Popular Categories

spot_imgspot_img