കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം ക​ണ്ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ എ​ന്നു​ക​രു​തി നാ​ട്ടു​കാ​ർ ഓ​ടി​; റോ​ഡി​ലൂ​ടെ ജ​ലം കു​ത്തി​യൊ​ഴു​കി​യ​ത് സ്കൂ​ൾ വി​ട്ട് കു​ട്ടി​ക​ൾ ന​ട​ന്നു പോ​ക​വെ; കാരണം അറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ

കാ​ട്ടാ​ക്ക​ട: പാ​റ​ക്വാ​റി​യി​ൽ നി​ന്ന്​ വെ​ള്ളം പൊ​തു റോ​ഡി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു. കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ളം ക​ണ്ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ എ​ന്നു​ക​രു​തി നാ​ട്ടു​കാ​ർ ഓ​ടി​മാ​റി. കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ട്​ പോ​കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്.

തു​ട​ർ​ച്ച​യാ​യ മ​ഴ കാ​ര​ണം മ​ല​വി​ള ശം​ഭു​താ​ങ്ങി എ​സ്റ്റേ​റ്റ് പാ​റ​ക്വാ​റി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു. മ​ഴ​യ​ത്ത് ക്വാ​റി​യി​ൽ നി​റ​ഞ്ഞു​കി​ട​ന്ന വെ​ള്ളം പൊ​തു റോ​ഡി​ലേ​ക്ക് തു​റ​ന്നു​വി​ട്ട​തോ​ടെ മ​ല​വെ​ള്ള​പാ​ച്ചി​ൽപോ​ലെ കു​ത്തി​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ ആ​ദ്യ​മാ​യി വെ​ള്ളം ഇ​ടി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി. ബു​ധ​നാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് സ്കൂ​ൾ വി​ട്ട് കു​ട്ടി​ക​ൾ ന​ട​ന്നു പോ​ക​വെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് റോ​ഡി​ലൂ​ടെ ജ​ലം കു​ത്തി​യൊ​ഴു​കി​യ​ത്. അ​പ​ക​ട​ക​ര​മാ​യ വെ​ള്ള​ത്തി​ൻറെ ഒ​ഴു​ക്ക് ക​ണ്ട് കു​ട്ടി​ക​ൾ അ​തി​വേ​ഗം ഒ​രു വ​ശ​ത്തേ​ക്ക് മാ​റി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​തു​വ​ഴി​യെ​ത്തി​യ കാ​ൽ​ന​ട​ക്കാ​രും വാ​ഹ​ന യാ​ത്രി​ക​രും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ക്കാ​ണ്. പാ​റ മ​ട​യി​ലേ​ക്ക്​ കൂ​റ്റ​ൻ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത് കാ​ര​ണം ത​ക​ർന്ന റോ​ഡ് അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി സ​മ​രം ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. ഇ​ന്ന​ല​ത്തെ വെ​ള്ള​ത്തി​ൻറെ കു​ത്തൊ​ഴു​ക്കി​ൽ റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു. നി​ര​വ​ധി പേ​ർ വാ​ഹ​ന​ത്തി​ലും ന​ട​ന്നും പോ​കു​മ്പോ​ഴാ​യി​രു​ന്നു ജ​ലം കു​ത്തി ഒ​ലി​ച്ചു വ​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img