web analytics

വഖഫ് നിയമം ഭരണഘടനാ വിരുദ്ധം, സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്ന്: ജസ്റ്റീസ് എം. രാമചന്ദ്രന്‍

കൊച്ചി: വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും  രാജ്യത്ത് ഇതിന്റെ പേരില്‍ നടക്കുന്ന ഭൂമി കയ്യേറ്റം എതിര്‍ക്കപ്പെടേണ്ടതാണെന്നും റിട്ട. ജസ്റ്റീസ് എം. രാമചന്ദ്രന്‍. 

കലൂര്‍ എ.ജെ. ഹാളില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വഖഫ് നിയമം സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്നാണ്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ചിന്ത രഹിതമായ പ്രവര്‍ത്തിയാണ് നിയമ നിര്‍മാണത്തിന് പിന്നില്‍. 

മുനമ്പത്തടക്കം നടക്കുന്ന കയ്യേറ്റങ്ങളെല്ലാം വഖഫിന്റെ ഈ നിയമം ഉപയോഗിച്ചു കൊണ്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ ഇത് റദ്ദ് ചെയ്യണം. നിയമം എന്തെന്ന് മനസിലാക്കാതെ ഇതിനെ എതിര്‍ത്ത് നിയമസഭയില്‍ പ്രമേയം പാസാക്കിയ ഭരണപ്രതിപക്ഷ നടപടി ചിന്താരഹിതമായ പ്രവര്‍ത്തിയാണെന്നും- എം. രാമചന്ദ്രന്‍.  

യോഗത്തില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വഖഫ് നിയമം റദ്ദാക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് വഴിവിട്ട അധികാരങ്ങള്‍ നല്‍കിയെന്നും കൈകെട്ടിയിരുന്നാല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

വഖഫ് ആക്റ്റിന്റെ പേരില്‍ ഇനിയൊരു മതരാജ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് സ്വാഗത പ്രസംഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. വഖഫ് നിയമം ഭേദഗത്തി ചെയ്യണം എന്നല്ല, നിയമം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വഖഫിന് നല്‍കുന്ന അധികാരം ദേവസ്വം ബോര്‍ഡിന് നല്‍കുമോയെന്നും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് വഖഫ് നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷനായ ഹിന്ദു ഐക്യവേദി വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരി പറഞ്ഞു. ഇസ്ലാം ഉണ്ടാകുന്നതിനു മുന്‍പുള്ള ക്ഷേത്രത്തെ പോലും വെറുതെ വിട്ടില്ല. 

കൈകെട്ടിയിരുന്നാല്‍ വലിയ പ്രതിസന്ധിയിലേക്കാകും പോകുയെന്നും അദ്ദേഹം പറഞ്ഞു. 

അല്‍ മതേതരത്വമാണ് നാട്ടില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ഷോണ്‍ ജോര്‍ജ്. 

തങ്ങളുടെ വിഭാഗത്തിന്റെ കൂടി മന്ത്രിയായ 

അബ്ദു രഹ്‌മാനെ വഖഫ് മന്ത്രി എന്നാണ് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാല്‍ നല്‍കിയ ഭേദഗതിയാണ് വഖഫ് ബോര്‍ഡിനെ ഹൈക്കോടതി വിധിയെ പോലും മറികടന്ന് ഇത്തരത്തില്‍ അവകാശം ഉന്നയിക്കാന്‍ പ്രാപ്തരാക്കിയത്. 

വഖഫ് നിയമത്തിനു ഇരയായത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ എ.പി. അഹമ്മദും വ്യക്തമാക്കി. വഖഫ് നിയമത്തില്‍ ഭേദഗതി മുസ്ലീങ്ങളും ആഗ്രഹിക്കുന്നതായും യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.  

മുന്‍ പിഎസ്ഇ ചെയര്‍മാന്‍ പ്രൊഫ. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകരായ ഡോ. ആരിഫ് ഹുസൈന്‍, എഴുത്തുകാരന്‍ എം.വി. ബെന്നി, സണ്‍ ഇന്ത്യ പ്രതിനിധി അഡ്വ. തോമസ് മാത്യു, മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍, രക്ഷാധികാരി പത്മശ്രീ എം.കെ. കുഞ്ഞോല്‍മാഷ് എന്നിവരും സംസാരിച്ചു. 

കണ്‍വെന്‍ഷനില്‍ വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുനമ്പത്തെ സമരത്തിന് കണ്‍വെന്‍ഷന്‍ പിന്തുണ പ്രഖ്യാപിച്ചു. 

ഉച്ചയ്ക്ക് 1.30യോടെ നടന്ന സമാപനസഭയില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിച്ചു. 

വഖഫിന്റെ കരിനിയത്തിനെതിരായുള്ള പ്രകടമായ തെളിവായി കണ്‍വെന്‍ഷന്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ നടത്തണം. ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിലേക്കും ഈ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് അധിനിവേശത്തില്‍ ഇരയായ മറ്റുള്ളവരെ കൂടി കണ്ടെത്തി അവരെകൂട്ടി ഒപ്പം ചേര്‍ത്ത് നിര്‍ത്തണം, ഈ ഭീകര നിയത്തെ അറബിക്കടലിലൊഴുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്

സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ് ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ...

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

Related Articles

Popular Categories

spot_imgspot_img