web analytics

സ്ത്രീകൾക്കും അമുസ്ലീങ്ങൾക്കും വഖഫ് ബോർ‌ഡിൽ പ്രാതിനിധ്യം…വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ പകർപ്പ് പുറത്ത്

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഒരു വിഭാഗം ബില്ലിനെ എതിർക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകൾക്കും അമുസ്ലീങ്ങൾക്കും വഖഫ് ബോർ‌ഡിൽ പ്രാതിനിധ്യം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ബില്ലിലുള്ളത്.

വഖഫ് ബൈ യൂസർ എന്ന വ്യവസ്ഥ അവസാനിപ്പിക്കും എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. ഇതിന് പകരം വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കിയിട്ടുണ്ട്.

ഇതോടെ, വഖഫ് സ്വത്തിൽ അവകാശവാദം ഉന്നയിക്കാൻ രേഖ നിർബന്ധമാകും. വഖഫ് ബോർഡിന്റെ അധികാരങ്ങൾക്ക് മുകളിൽ സർക്കാരിനും നീതിന്യായ വ്യവസ്ഥക്കും ഇടപെടാൻ അവസരമുണ്ട് എന്നതും ബില്ലിലെ പ്രധാന മാറ്റമാണ്.

അ‍ഞ്ചു വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും പുതിയ ബില്ലിലുണ്ട്. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും.

സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ വഖഫ് തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റിയിട്ടുണ്ട്. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അത് അപ്ലോഡ് ചെയ്യണം.

രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.

അതേസമയം, ബില്ലിനെ എതിർക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ സഖ്യത്തിലെ ഒരു വിഭാഗം. ഒറ്റക്കെട്ടായിട്ടാണ് തീരുമാനമെന്ന് കെ സി വേണുഗോപാൽ അറിയിച്ചെങ്കിലും ചിലർ വിട്ടു നിൽക്കുമെന്നാണ് സൂചന.

വഖഫ്ബില്ല് ഭരണഘടനാ വിരുദ്ധമാണും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെ എതിർത്ത് പാർലമെന്റിൽ വോട്ട് ചെയ്യുമെന്ന് കെ രാധാകൃഷ്ണൻ അറിയിച്ചു.

ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവരുന്നത്. ഇതിനെ എതിർക്കാതിരുന്നാൽ നാളെ മറ്റു സമുദായത്തിനും സമാനമായ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബിൽ സഭയിൽ അവതരിപ്പിക്കും. അതിനു ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും.

ചർച്ച 12 മണിക്കൂർ വേണമെന്നും അതിനോടൊപ്പം മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങൾ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയിരുന്നു.

ഇതിനു പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും ഭരണപക്ഷം ഇതിനോടകം കടുത്തനിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

സി.പി.എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കാൻ മധുരയിലായതിനാലാണ് ഇന്ന് സിപിഎമ്മിന്റെ നാല് ലോക്സഭാം​ഗങ്ങളും സഭയിലെത്താത്തത്.

ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എൻഡിഎ ചീഫ് വിപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ എതിർപ്പിനെ മറികടക്കാനാണ് ഭരണപക്ഷത്തിന്റെ നിർണായക നീക്കം.

അതേസമയം, ബില്ലിന്മേൽ പ്രതിഷേധിക്കുകയല്ലാതെ പ്രതിപക്ഷത്തിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട്പറഞ്ഞു. രാജ്യത്തിനും പൗരന്മാർക്കും പ്രയോജനമായതെല്ലാം തങ്ങൾ ചെയ്യുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.”

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ കുഴഞ്ഞു വീഴുന്നു; കാരണം ഇതാണ്

മെമു ട്രെയിനിൽ കൊല്ലത്തു നിന്നും കയറി എറണാകുളം എത്തും മുമ്പ് യാത്രക്കാർ...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

Related Articles

Popular Categories

spot_imgspot_img