യാത്ര ചെയ്യേണ്ട ബസ്സ് എവിടെയെത്തി എന്നറിയണോ..? ധൈര്യമായി ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തോളൂ
യാത്രയിൽ എന്നും തലവേദനയാണ് ബസ്സുകളുടെ സമയം. എന്നാൽ ഇപ്പൊ അതിനൊരു പരിഹാരം എത്തിയിരിക്കുകയാണ്.
കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു വഴിയുണ്ട്.
ചലോ – ലൈവ് ബസ് ട്രാക്കിംഗ് ആപ്പ് ഉപയോഗിക്കുന്ന വിധം
ആദ്യം Google Play Store അല്ലെങ്കിൽ Apple App Store-ൽ നിന്ന് “Chalo – Live Bus Tracking App” തിരഞ്ഞ് ഇൻസ്റ്റാൾ ചെയ്യുക.
ഇൻസ്റ്റാൾ ചെയ്ത ശേഷം ഭാഷ തിരഞ്ഞെടുക്കുക, നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക, തുടർന്ന് OTP വേരിഫിക്കേഷൻ പൂർത്തിയാക്കുക.ബസുകളുടെ സ്ഥാനം അറിയുന്നതിനായി ആപ്പിന് നിങ്ങളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാനുള്ള അനുമതി നൽകണം.
ബസ് കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നത് ഇങ്ങനെ:
ഹോം പേജിലെ Find and track your bus എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങൾ യാത്ര തുടങ്ങുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. അടുത്ത ലൈൻ-ൽ എത്തേണ്ട സ്ഥാനം നൽകുക. ആവശ്യമെങ്കിൽ തീയതിയും സമയവും മാറ്റി Proceed അമർത്തുക.
ഇതിന് ശേഷം യാത്ര ചെയ്യാനാകുന്ന എല്ലാ ബസ് സർവീസുകളുടെയും വിവരങ്ങൾ ലഭിക്കും. നേരിട്ടുള്ള ബസുകൾക്കൊപ്പം മറ്റു ഓപ്ഷനുകളും കാണിക്കും. ഓരോ ബസ് സ്റ്റോപ്പിലേക്കും എങ്ങനെ എത്തിച്ചേരാം എന്ന വിവരവും ലഭ്യമാണ്.
ലിസ്റ്റ് സ്‌ക്രോൾ ചെയ്ത് (താഴോട്ടോ വലത്തോട്ടോ നീക്കി) കൂടുതൽ വിവരങ്ങൾ കാണാം. നിങ്ങളുടെ സ്റ്റോപ്പിൽ ബസ് എത്തുന്ന സമയം, ബസിന്റെ തിരക്ക്, ഒഴിവുള്ള സീറ്റുകൾ എന്നിവ അറിയാം. ഓരോ സർവീസിലും ക്ലിക്ക് ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
View Route ഓപ്ഷൻ വഴി ബസിന്റെ പൂർണ്ണ റൂട്ടും, ഇപ്പോൾ ഏത് സ്റ്റോപ്പിലാണെന്നും കാണാം.









