അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ ആറാട്ടുവഴിയില്‍ അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. പോലീസ് സ്ഥലത്തെത്തി. (wall of his neighbor’s house fell down in Alappuzha and death)