4 കിലോ ഭാരമുള്ള മൂത്രത്തിൽ കല്ല്; ഭീമാകാരമായ പോളിസിസ്റ്റിക് കിഡ്ണി വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രി
കൊച്ചി ∙ കേരളത്തിലാദ്യമായി ത്രീഡി ലാപ്രോസ്കോപ്പിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ, വൃക്കയിൽ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ പോളിസ്റ്റിക് കിഡ്ണി വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രി യൂറോളജി വിഭാഗം.

50 വയസുള്ള പുരുഷനിൽ നിന്നാണ് ഏകദേശം 30 സെന്റീമീറ്റർ നീളമുള്ള പോളിസ്റ്റിക് കിഡ്ണി അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
വൃക്കകളിൽ ദ്രാവകം നിറഞ്ഞ് കുമിളകൾ രൂപപ്പെടുന്ന പോളിസ്റ്റിക് കിഡ്ണി ഡിസീസ് മൂലം ഇരുവൃക്കകളുടെയും പ്രവർത്തനം ഗുരുതരമായി ബാധിച്ച അവസ്ഥയിലായിരുന്നു രോഗി.
വാരിയെല്ല് മുതൽ ഇടുപ്പ് വരെ വ്യാപിച്ചിരുന്ന വലിയ മുഴകൾ കാരണം രോഗിക്ക് ശക്തമായ അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു.
വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായാണ് ഈ കീഹോൾ സർജറി നടത്തിയത്. സാധാരണയായി ഇത്തരം ഘട്ടങ്ങളിൽ തുറന്ന ശസ്ത്രക്രിയയാണ് നടത്താറുള്ളത്.

എന്നാൽ രോഗിക്ക് ഉണ്ടാകുന്ന വേദനയും രക്തസ്രാവവും കുറയ്ക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്ന ത്രീഡി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയാണ് ഡോക്ടർമാർ തെരഞ്ഞെടുക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവിയുമായ ഡോ. ഡാറ്റ്സൺ പി. ജോർജ്, പോളിസ്റ്റിക് കിഡ്ണി കേസുകളിൽ സാധാരണയായി തുറന്ന ശസ്ത്രക്രിയയാണ് നടത്തിവരാറുള്ളതെന്നും, പൂർണ്ണമായും ലാപ്രോസ്കോപ്പിക് രീതിയിൽ ശസ്ത്രക്രിയ നടത്താൻ ഉയർന്ന സാങ്കേതിക വൈദഗ്ധ്യം ആവശ്യമായതാണെന്നും പറഞ്ഞു.
“വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്ന വിധത്തിൽ പലവലുപ്പത്തിലുള്ള മുഴകളാണ് രോഗിയിൽ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയെ കൂടുതൽ സങ്കീർണമാക്കി.
ട്രാൻസ്പ്ലാന്റിന് രോഗിയെ തയ്യാറാക്കുന്നതിനായി ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ ശസ്ത്രക്രിയാ രീതി തന്നെയാണ് തെരഞ്ഞെടുത്തത്,” ഡോ. ഡാറ്റ്സൺ പി. ജോർജ് വ്യക്തമാക്കി.
ഡോ. ഡാറ്റ്സൺ പി. ജോർജിന്റെ നേതൃത്വത്തിൽ ഡോ. ഗ്രിഗറി പത്രോസ്, ഡോ. എ.പി. കാർത്തി, ഡോ. ആദിൽ അബ്ദുള്ള, ഡോ. ജോയൽ, ഡോ. അരുൺ, ഡോ. സുഭാഷ് എന്നിവരും, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മല്ലി എബ്രഹാം, സീനിയർ കൺസൾട്ടന്റ് ഡോ. ജയ സൂസൻ ജേക്കബ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിൽ പങ്കെടുത്തു.
എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, രോഗിയുടെ മറ്റൊരു വൃക്കയിൽ ഏകദേശം 28 സെന്റീമീറ്റർ വലിപ്പമുള്ള പോളിസ്റ്റിക് കിഡ്ണി ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്നും, രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന ഘട്ടത്തിൽ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്താനാണ് പദ്ധതിയെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി. നിലവിൽ രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
English Summary
VPS Lakeshore Hospital in Kochi has successfully performed Kerala’s first 3D laparoscopic surgery to remove a massive polycystic kidney weighing four kilograms from a 50-year-old man. The complex keyhole procedure, carried out as a precursor to a kidney transplant, involved removing a 30 cm-long kidney affected by polycystic kidney disease. Doctors said the minimally invasive approach helped reduce pain, blood loss, and recovery time. The patient is currently stable and recovering under medical supervision.
vps-lakeshore-3d-laparoscopic-surgery-removes-giant-polycystic-kidney
VPS Lakeshore Hospital, Polycystic kidney disease, 3D laparoscopic surgery, Kidney surgery, Medical breakthrough, Urology, Renal transplant, Kerala health news, Minimally invasive surgery









