web analytics

അവശ്യ മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും വയനാടെത്തിക്കും; ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് വിപിഎസ് ലേക്‌ഷോർ

കൊച്ചി: വയനാട്‌ ദുരന്തത്തിൽ മരിച്ചവർക്കും മറ്റ്‌ നാശനഷ്ടങ്ങൾ അനുഭവിച്ചവർക്കുമായി വിപിഎസ് ലേക്‌ഷോർ ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. VPS Lakeshore announces assistance of Rs

വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയായാണ് സഹായം എത്തിക്കുക.

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ അടിയന്തര മരുന്നുകൾക്കായി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് വിപിഎസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്കെ അബ്ദുള്ള അടിയന്തരമായി ഒരു കോടി രൂപയുടെ മരുന്നുകൾ എത്തിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചത്.

“കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകിയ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ, നിലവിലുള്ള ദുരിതാശ്വാസ-മെഡിക്കൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് അവശ്യ മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും എത്തിക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന സഹായം എത്രയും വേഗം എത്തിക്കാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,” എസ്കെ അബ്ദുള്ള പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള ഏതാവശ്യങ്ങൾക്കും സഹായം നല്കാൻ വിപിഎസ് ലേക്‌ഷോർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അണുബാധകൾ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നൽകുന്നതിനും ദീർഘകാല രോഗ ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളായ അമോക്സില്ലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, അസിത്രോമൈസിൻ ഗുളികകൾ, സെഫ്റ്റ്രിയാക്സോൺ ഇഞ്ചക്ഷൻ മരുന്ന് , ഒസെൽറ്റാമിവിർ കാപ്സ്യൂളുകൾ, ഇൻസുലിൻ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജിൽ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകൾ, ബെഡ് ഷീറ്റുകൾ എന്നീ അവശ്യവസ്തുക്കളും പാക്കേജിൽ ഉൾപ്പെടുന്നു.

വിവിധ മേഖലകളിൽ വർഷങ്ങളായി നടപ്പാക്കുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വയനാടിന് കൈത്താങ്ങേകാനുള്ള വിപിഎസ് ലേക്‌ഷോറിന്റെ ഇടപെടൽ.

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

മൂന്നാറിൽ വടിവാളുമായി വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്: കേസെടുത്തു

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക് മൂന്നാർ: പള്ളിവാസൽ രണ്ടാംമൈലിൽ...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ബിജെപി ദേശീയ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും; നിതിന്‍ നബിന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

ന്യൂഡൽഹി: ഭാരതീയ ജനത പാർട്ടിയിൽ തലമുറമാറ്റത്തിന് വഴിയൊരുക്കി പുതിയ ദേശീയ അധ്യക്ഷനെ...

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം തൃശൂർ: തൃശൂർ ജനറൽ...

ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, സതീശനെ പറഞ്ഞാൽ തിരിച്ചു പറയും; പിന്തുണയുമായി മുരളീധരൻ

ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല, സതീശനെ പറഞ്ഞാൽ തിരിച്ചു പറയും; പിന്തുണയുമായി...

Related Articles

Popular Categories

spot_imgspot_img