രക്ഷകരായി മറൈൻഎൻഫോഴ്‌സ്‌മെന്റ്
വിഴിഞ്ഞത്ത് ഉൾക്കടലിലെ മീൻപിടിത്തത്തിനിടെ ബോട്ടിൽ വച്ച് കടുത്ത നെഞ്ചുവേദനയനുഭവപ്പെട്ടു അവശനായ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ഫിഷറീസിന്റെ വിഴിഞ്ഞത്തുളള മറൈൻ എൻഫോഴ്‌സിലെ ഉദ്യോഗസ്ഥർ.
വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസിന്റെ പുതിയ വേഗമേറിയ വളളത്തിലെത്താനായതിനെ തുടർന്ന് തൊഴിലാളിയെ കരയിലെത്തിച്ച് അടിയന്തര ചികിത്സ നൽകാനുമായി. കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണിയുടെ ബോ്ട്ടിലെ ജീവനക്കാരനായ കുളച്ചൽ സ്വദേശി ഡെനിക്ക്(29)നെഞ്ചുവേദനയനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ അറിയച്ചതിനെ തുടർന്ന അസി. ഡയറക്ടർ എസ്. രാജേഷിന്റെ നേത്യത്വത്തിലുളള ലൈഫ് ഗാർഡുമാരായ ജോർജ്, ആന്റണി, ഷാജഹാൻ എന്നിവരെത്തി ബോട്ടിൽ നിന്ന് ഡെനിയെ വളളത്തിൽ കരയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജീവൻ രക്ഷിക്കാനായ സമയബന്ധിത ഇടപെടൽ
മത്സ്യത്തൊഴിലാളികൾക്ക് കടലിൽ അടിയന്തര ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ, സമയോചിതമായ ഇടപെടൽ വളരെ പ്രധാനമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്‌സ് യൂണിറ്റിന് സ്വന്തമായ ഹൈസ്പീഡ് വളളമുള്ളതിനാൽ ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ സമയ നഷ്ടമില്ലാതെ ഇടപെടാൻ കഴിഞ്ഞു.
നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും പ്രതികരണം
സംഭവത്തിൽ സഹപ്രവർത്തകരും നാട്ടുകാരും വലിയ ആശ്വാസം പ്രകടിപ്പിച്ചു.
“കടലിൽ പോയി ജോലി ചെയ്യുന്നവർക്ക് ഇത്തരം മെഡിക്കൽ അടിയന്തരാവസ്ഥകൾ സംഭവിക്കുമ്പോൾ ഉടനടി സഹായം ലഭിക്കുന്നതാണ് ജീവൻ രക്ഷിക്കുന്നത്. ഇന്ന് അതിന്റെ ഉദാഹരണമാണ് കണ്ടത്,” പ്രദേശവാസികൾ പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കായി ആരോഗ്യം സംബന്ധിച്ച പ്രാഥമിക പരിശോധനകൾ സ്ഥിരമായി നടത്തണം എന്നും, നെഞ്ചുവേദന, പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ രോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തണമെന്നും ഫിഷറീസ് വകുപ്പ് നിർദ്ദേശിച്ചു.
മത്സ്യത്തൊഴിലാളിയെ കാണാനില്ല
വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം സ്വദേശിയും വിഴിഞ്ഞം മുക്കോല തെന്നുർക്കോണത്ത് വാടകയ്ക്ക് താമസിക്കുന്നതുമായ ബെൻസിങ്ങറെ(39) ആണ് കാണാതായത്.
വെളളിയാഴ്ച വൈകിട്ട് മുന്നോടെ വിഴിഞ്ഞം തീരത്ത് നിന്ന് വളളത്തിൽ ചൂണ്ടപണിക്ക് പോയതായിരുന്നു. വിഴിഞ്ഞം അഴിമുഖത്തിന് സമീപം കടലിൽ നങ്കൂരമിട്ടിരിക്കുന്ന വളളത്തിലെ ആളെകാണാത്തത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു ബെൻസിങ്ങറാണ് കണ്ടെത്തിയത്.
ബെൻസിങ്ങറുടെ വളളം ട്രാക്ടർ ഉപയോഗിച്ച് കടലിലേക്ക് ഇറക്കാൻ സഹായിച്ച യുവാവാണ് ഇയാളെക്കുറിച്ച് സൂചന നൽകിയത്. തുടർന്ന് ബന്ധുക്കൾ വിഴിഞ്ഞം കോസ്റ്റൽ പോലീസിൽ പരാതി നൽകുകായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റൽ പോലീസ്, ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ്ഗാർഡ് എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ശനിയാഴ്ച സന്ധ്യവരെ തിരച്ചിൽ നടത്തി.
അഴിമുഖത്തുണ്ടായിരുന്ന വളളത്തെ കരയിലേക്ക് മാറ്റി. ഞായറാഴ്ചയും തിരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.
വിഴിഞ്ഞം കടലിൽ ഒഴുകിയെത്തിയ ബാരലുകൾ തട്ടി വളളത്തിന്റെ പ്രൊപ്പല്ലറുകൾ തകർന്നു; മീൻപിടുത്തം അവസാനിപ്പിച്ച് ബാരലുകൾ കരയ്‌ക്കെത്തിച്ച് തൊഴിലാളികൾ
വിഴിഞ്ഞം തീരത്ത് നിന്ന് മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വളളത്തിൽ കടലിൽ ഒഴുകിനടന്ന പ്ലാസ്റ്റിക് ബാരലുകൾ തട്ടി എൻജിനുകളിൽ ഒന്നിന്റെ പ്രൊപ്പല്ലർ തകർന്നു. ഇതേ തുടർന്ന് മീൻപിടിത്തം അവസാനിപ്പിച്ചശേഷം കടലിലുണ്ടായിരുന്ന 11 ബാരലുകളെ തൊഴിലാളികൾ വളളത്തിൽ കയറ്റി രാത്രി 10.ഓടെ കരയിലെത്തിച്ചു.
സൗന്ദര്യ വർധ വസ്തുക്കളിൽ ചേർക്കുന്ന പദാർഥമായ പാൽമോക്കോൾ നിറച്ച ബാരലുകളാണിത്, മലേഷ്യയിൽ നിർമ്മിച്ചതെന്നുമുളള സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവമെന്ന് തൊഴിലാളികൾ പറഞ്ഞു.
വലവീശാൻ തയ്യാറെടുക്കവെ പാൽമോക്കോൾ നിറച്ചതും 210 കിലോ ഭാരവുമുളള ബാരലുകൾ തിരയിൽപ്പെട്ട് വളളങ്ങളിലൊന്നിന്റെ എൻജിൻ പ്രൊപ്പല്ലറിൽ ഇടിക്കുകായിരുന്നു. ഇതേ തുടർന്ന് മീൻപിടിത്തം അവസാനിപ്പിച്ച് 11 ബാരലുകളെയും രണ്ടുവളളങ്ങളിലായി രാത്രിയോടെ ഫിഷ്‌ലാന്റിലും നോമാൻഡ് ലാൻഡിലും എത്തിച്ചു.
കൊച്ചിക്കടലിൽ മുങ്ങിപ്പോയ എൽസാ-3 എന്ന ചരക്കുകപ്പലിൽ നിന്ന് വീണതെന്നാണ് തൊഴിലാളികൾ പറഞ്ഞത്.കോസ്റ്റൽ പോലീസെത്തി ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
നടുക്കടലിൽ കത്തിയമർന്ന് 20 ഓളം മത്സ്യത്തൊഴിലാളികളുള്ള ബോട്ട്
മുംബൈ: മഹാരാഷ്ട്രയിലെ അലിബാഗിനടുത്തുള്ള കടലിലാണ് ബോട്ടിന് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ 3 നും 4 നും ഇടയിലാണ് അപകടം നടന്നത്. ബോട്ടിന്റെ 80 ശതമാനവും കത്തിനശിച്ചെങ്കിലും ആർക്കും പരിക്കുകളോ മരണമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസമയത്ത് 20 ഓളം മത്സ്യത്തൊഴിലാളികൾ കപ്പലിലുണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഷോർട്ട് സർക്യൂട് കാരണമാകാം തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മീൻ വലയിലേക്ക് തീപിടിച്ചതാകാം തീ പടരാൻ കാരണം. ബോട്ട് കത്തുന്നത് കണ്ട പ്രാദേശിക മത്സ്യത്തൊഴിലാളികൾ അധികൃതരെ വിവരമറിയിച്ചു. ഉടൻ തന്നെ ബോട്ട് കരയിലെത്തിച്ച് തീ അണയ്ക്കാനും ആളുകളെ ഒഴിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
ENGLISH SUMMARY:
Fisherman suffers chest pain at Vizhinjam sea; rescued swiftly by Marine Enforcement team and rushed to hospital.