മകന്റെ ചോറൂണ് ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വിതുരയില്‍ മകന്റെ ചോറൂണ് നടക്കുന്ന ദിവസത്തില്‍ തന്നെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമല്‍കൃഷ്ണന്‍ ആണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സുഹൃത്തുക്കളോടൊപ്പം നടത്തിയിരുന്ന ടര്‍ഫിന് സമീപമുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വീട്ടുകാരെ ഞെട്ടിച്ച സംഭവം. ചടങ്ങിനായി കുടുംബം സമീപത്തെ ഗുരുമന്ദിരത്തിലെത്തിയിരുന്നു.
അമല്‍ ഒരുമിച്ച് വരാതിരുന്നതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് ബിസിനസ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിതുരയില്‍ യുവാവിനെ മകന്റെ ചോറൂണു ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമല്‍കൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്.
ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു.
അമല്‍ ഇവര്‍ക്കൊപ്പം എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തില്‍ അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
English Summary
A young man was found hanging on the day of his child’s choroon (first rice-feeding ceremony) in Vithura, Thiruvananthapuram. The deceased, Amal Krishnan from Perayathumpara, is suspected to have died by suicide due to debt distress.
vithura-man-suicide-sons-choroon-day-debt
Vithura, Thiruvananthapuram, suicide, debt crisis, choroon day tragedy, turf business, hanging case, Kerala police









