ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഷാജൻ സ്കറിയയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയെയെ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ സംഘം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലര്‍ തടയാൻ ശ്രമിക്കുന്നുമുണ്ട്.

അതേസമയം, അക്രമണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. ഷാജൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പൊലീസ് തിരിച്ചറി‌ഞ്ഞിട്ടുണ്ട്.

ഇവർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് ഒരു വിവാഹ ചടങ്ങിൽ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം മർദിച്ചത്.

ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു.

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി. മന്ത്രിയായിരുന്ന കാലത്ത് മോശമായി പെരുമാറിയെന്നാണ് ആരോപണം.

പോത്തൻകോടി സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി.

കടംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കടകംപള്ളി സുരേന്ദ്രനെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.

രാഹുലിനെതിരെ അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജിയ്ക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച ആറ് പരാതികളിലാണ് നിലവിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.

നേരത്തെ ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു അന്വേഷണ ചുമതല. നാലംഗ സംഘത്തില്‍ സൈബര്‍ വിങ് സിഐ ഉള്‍പ്പെടെയുള്ളവരാണ് കേസ് അന്വേഷിക്കുക.

അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Summary: Visuals have emerged showing Marunadan Malayali owner Shajan Skaria being assaulted inside his vehicle. The video captures a group attacking him while he tries to resist and defend himself. The incident reportedly took place in Thodupuzha, Idukki.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ

റീനയുടെ ഭര്‍ത്താവ് മരിച്ച നിലയിൽ പത്തനംതിട്ട: തിരുവല്ലയിൽ പെൺമക്കളോടൊപ്പം കാണാതായ റീന എന്ന...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

Related Articles

Popular Categories

spot_imgspot_img