തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
ഇക്കുറി 45ലക്ഷം ടിക്കറ്റ് ആണ് അച്ചടിച്ച് വിപണിയിൽ എത്തിച്ചിരുന്നത്. ഇതുവരെ 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഈ വർഷവും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ആണ് ഇവിടെ വിറ്റുപോയത്.
തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുകളുടെയും വില്പന നടന്നു. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം ലഭിക്കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉണ്ട്.
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും).
മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം) എന്നിങ്ങനെയാണ് സമ്മാന തുക.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.
വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.