ഇസ്രയേലിൽ കെയർ വിസ വാഗ്ദാനം ചെയ്‌ത് 50 കോടി രൂപ തട്ടിയതട്ടിയെടുത്ത പ്രതികളെ ഇടുക്കി മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തു. എം. ആൻഡ് കെ. ഗ്ലോബൽ ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന പേരിൽ മുരിക്കാശേരിയിലും അടിമാലിയിലും എറണാകുളം തലക്കോടും ഓഫീസുകൾ തുറന്നാണ് തട്ടിപ്പു നടത്തിയത്.
കുട്ടമംഗലം ഊന്നുകൽ തളിച്ചിറയിൽ ടി .കെ . കുര്യാക്കോസ്, മുരിക്കാശേരി ചിറപ്പുറത്ത് എബ്രാഹാം, എബ്രാഹാമിൻ്റെ ഭാര്യ ബീന എന്നിവരാണ് അറസ്റ്റിലായത്. , കോട്ടയം, ഇടുക്കി, എറണാകുളം,തിരുവനന്തപുരം, കൊല്ലം മലബാർ മേഖലകളിലെ 200ലേറെ ആളുകളിൽ നിന്ന് ഒരുലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാങ്ങിയെടുത്തതായാണ് പരാതി. 50 കോടി രൂപയോളം ഇവർ കബളിപ്പിച്ചെന്നാണ് സൂചന.
പണം തിരികെ ആവശ്യപ്പെട്ടവർക്ക് ചെക്ക് നൽകി അവധി പറഞ്ഞു. ഒടുവിൽ തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിലായിരുന്ന കുര്യാക്കോസിനെ ആലുവയിൽ ലോഡ്ജിൽ നിന്നും രണ്ടും മൂന്നും പ്രതികളെതൊടുപുഴയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മുരിക്കാശേരി സി.ഐ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.