മനുഷ്യക്കടത്തിന് ഇരയായ യുവതികളെ വിദേശ എയർപ്പോർട്ടുകളിൽ വിവസ്ത്രരാക്കി പരിശോധിച്ചു
സംസ്ഥാനമൊട്ടാകെ വേരുകളുള്ള വിസ തട്ടിപ്പ് സംഘങ്ങൾ ഇടുക്കി കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപകമാക്കുന്നു.മലയോര ജില്ലയായതിനാൽ അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതെ തട്ടിപ്പു നടത്താമെന്നതാണ് വിസാ തട്ടിപ്പ് സംഘങ്ങൾ കട്ടപ്പന കേന്ദ്രമായി പ്രവർത്തിയ്ക്കാൻ കാരണം. നവംബറിൽ നെതർലൻഡിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി 30 ലക്ഷം രൂപ തട്ടിയതാണ് ഒടുവിലത്തെ സംഭവം. നെതർലൻഡ് വിസ തട്ടി പ്പുമായി ബന്ധപ്പെട്ട് പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തി ക്കുന്ന എയിംസ് ട്രാവൽ ഏജൻസിക്കെതിരേ തട്ടിപ്പിനിരയായവർ രംഗത്തെത്തിയിരുന്നു. ആലപ്പുഴ, പാലക്കാട്, മലപ്പു റം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നാണ് കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായത്. മുൻപ് ഡ്രീംസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ട്രാവത്സ് ഉടമ റോബിൻ ജോസ്(33) ത്തിച്ചിരുന്ന സ്ഥാപനം തട്ടിപ്പുമാ ബന്ധപ്പെട്ട് തിരിച്ചറിയാതിരി ക്കാൻ എയിംസ് എന്ന് പേരുമാറ്റുകയായിരുന്നു.
ഏപ്രിലിൽ ട്രാവൽ ഏജസിയുടെ മറവിൽ സംസ്ഥാനത്തി ന്റെ വിവിധയിടങ്ങളിൽനിന്ന് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഏജൻസി ഉടമയെ അറസ്റ്റുചെയ്തിരുന്നു. പള്ളി ക്കവല ഫോർത്തുനാത്തുസ് നഗർ കാഞ്ഞിരന്താനം സാബു ജോസഫ്(45) ആണ് അന്ന് അറസ്റ്റിലായത്. എയർ ടിക്കറ്റ് എടുക്കാൻ പണം വാങ്ങിയശേഷം ടിക്കറ്റ് ലഭ്യമാക്കാതെയും വിസയെടുക്കാൻ കൈക്കലാക്കിയ ഇടപാടുകാരുടെ പാസ്പോർട്ട് തടഞ്ഞുവെച്ച് പണം ഈടാക്കിയും ഇയാൾ തട്ടിപ്പുനടത്തുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും തുടരന്വേഷണം മുടങ്ങി. ജൂണിൽ ഇറ്റലിയിലേയ്ക്ക് വ്യാ ജവിസ നൽകി സിയോൺ ട്രാവത്സ്
ആലപ്പുഴ, കോട്ടയം, ഇടുക്കി സ്വ ദേശികളായ 25 പേരിൽനിന്ന് 1.50 കോടി രൂപ തട്ടിയെടുത്തു, ഇയാൾ നൽകിയ വിസ വ്യാജമായതിനെത്തുടർന്ന് ഇറ്റലിയിലേ ഏജൻസിക്ക് പോയ സംഘത്തിലെ ഒട്ടേറെയാളുകൾ പേർ ദുബായ്, ഒമാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ കുടുങ്ങി. മനുഷ്യക്കടത്തിന് ഇരയായ യുവതികളെ വിദേശ എയർപ്പോർട്ടുകളിൽ അന്വേഷണ ഏജൻസികൾ വിവസ്ത്രരാക്കി പരിശോധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്ത്യൻ എംബസി ഇടപെട്ട് ഇവരെ തിരിച്ചയച്ചു.
പ്രതി റോബിൻ മുൻകൂർ ജാമ്യം നേടിയതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലി സിനായില്ല. കേസിൽ 15 പേരെ തിരിച്ചയച്ചപ്പോൾ 10 പേരെ മനുഷ്യക്കടത്ത് മാതൃകയിൽ യു റോപ്പിലെത്തിച്ചതായി പോലീസ് കണ്ടെത്തി. മനുഷ്യക്കടത്ത് ഉൾപ്പെടെയു ള്ള സംഭവങ്ങളിൽ കൂടുതൽ പ്രതികളെ അറസ്റ്റുചെയ്യാൻ പോലിസിനായില്ല. ജൂലായിൽ കുട്ടപ്പന സ്വരാജ് കേന്ദ്രീകരിച്ച് നടന്ന വിസ തട്ടിപ്പ് കേസിൽ കോട്ടയം, എറണാകുളം, ഇടുക്കി സ്വദേശികളിൽ നിന്ന് യുവതി 20 ലക്ഷം തട്ടി. സംഭവത്തിൽ സ്വരാജ് സ്വദേശിനി സിന്ധുവിനെ കട്ടപ്പന പോലീസ് അറസ്റ്റും ചെയ്തിരുന്നു.