ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ വൈറലാകുന്നു. മുഹമ്മദ് റിയാസ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. നന്ദൻകോട്ടെ ജിമ്മിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചാണ് പരിശീലനം നടത്തുന്നതെന്ന് റിയാസിന്റെ ഓഫീസ് പറഞ്ഞു. രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളുമെന്നാണ് വിവരം. തലസ്ഥാനത്തുള്ള ദിവസങ്ങളിലെല്ലാം ഇരുവരും ജിമ്മിൽ പോകാറുണ്ട്.
Read More: വിപുലമായ പ്രചാരണത്തിന് ഒരുങ്ങി കോൺഗ്രസ്; ജൂലൈ രണ്ടാംവാരം പ്രിയങ്ക വയനാട്ടിലേക്കെത്തും; കൂടെ രാഹുലും