web analytics

ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു? പ്രതികരിക്കാതെ പാക്കിസ്ഥാൻ

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയയിലാണ് ഇത്തരം ഒരു വാര്‍ത്ത പരന്നിരിക്കുന്നത്.

അഡിയാല ജയിലിനുള്ളില്‍ വെച്ച് ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐ കൊലപ്പെടുത്തിയെന്നുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

വാര്‍ത്ത വ്യാജമാണെന്ന് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അധികൃതരോ ജയില്‍ അധികാരികളോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഇന്ത്യന്‍ ട്രോളന്‍മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതാണെന്നും പാക് മാധ്യമങ്ങള്‍ പറയുന്നു.

അതിനിടെ ഔദ്യോഗികമെന്നു അവകാശപ്പെടുന്ന മറ്റൊരു പത്രക്കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മുറിവേറ്റ് അവശനായി കിടക്കുന്ന ഇമ്രാന്‍ ഖാന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

‘മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി ഖേദത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു, നിലവില്‍ അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം’ എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ ഉള്ളത്.

സമഗ്രമായ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് എന്നാണ് കുറിപ്പില്‍ പറയുന്നത്. 2013 ല്‍ ലാഹോറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ഫോര്‍ക്ക് ലിഫ്റ്റില്‍ നിന്ന് വീണ് പരിക്കേറ്റ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്നും പറയപ്പെടുന്നു.

2022-ല്‍ നടന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് ഇമ്രാന് പ്രധാനമന്ത്രിപദം നഷ്ടമായത്. അഴിമതിയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 2023 ലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നത്.

തോഷാഖാനക്കേസില്‍ ഇമ്രാന്‍ മൂന്ന് വര്‍ഷത്തെ തടവ് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള തോഷഖാന ക്കേസ്.

പാക്കിസ്ഥാൻ്റെ ഉന്നതപദവിയിലുള്ളവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ തോഷഖാന എന്ന വകുപ്പിലേക്ക് കൈമാറണമെന്നാണ് ചട്ടം.

അത് ലംഘിച്ചുവെന്ന് കോടതി കണ്ടെത്തിയതോടെയാണ് മൂന്ന് വര്‍ഷം തടവ് ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

Related Articles

Popular Categories

spot_imgspot_img