web analytics

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി ജോര്‍ജ്

നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്; എം.വി ഗോവിന്ദനോട് പി.സി ജോര്‍ജ്

തിരുവനന്തപുരം: പ്രണയത്തിന് വീട്ടുകാർ എതിർപ്പ് ഉയർത്തിയതോടെ കേരളത്തിലെത്തി വിവാഹിതരായ വൈറൽ ദമ്പതികൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫർമാൻ ഖാനും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുന്നത്.

അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ഫർമാൻ ഖാൻ മൊണാലിസയുടെ കഴുത്തിൽ താലി ചാർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവരടക്കമുള്ള ചില രാഷ്ട്രീയ നേതാക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ സംഭവത്തെ പരിഹസിച്ച് മുൻ എംഎൽഎ പി.സി. ജോർജ് രംഗത്തെത്തി. ശിവൻകുട്ടിയും എം.വി. ഗോവിന്ദനും റഹീമും വിവാഹം നടത്തി കൊടുക്കുന്നുവെന്ന് കേട്ടുവെന്നും, വേടന്റെ വിവാഹം നടത്തിയ സ്ഥിതിക്ക് “ആ രാഹുലിനെയും പിടിച്ചു കെട്ടിക്കൂ” എന്നും പി.സി. ജോർജ് പരിഹസിച്ചു. ഇവിടെ പറഞ്ഞത് രാഹുൽ ഗാന്ധിയല്ല, പാലക്കാട് എംഎൽഎ രാഹുലിനെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മൊണാലിസയും ഫർമാനും ഏകദേശം ആറുമാസമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്തിയത്. മൊണാലിസയ്ക്ക് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചുവെന്ന വിവരവും പുറത്തുവന്നു.

മറ്റു സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പ് നേരിടേണ്ടി വരുമെന്ന് കരുതിയതിനാലാണ് കേരളം വിവാഹത്തിനായി തെരഞ്ഞെടുത്തതെന്നും ഇരുവരും പറഞ്ഞു. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.

English Summary

A viral couple who came to Kerala to get married after facing family opposition is now trending on social media. Monalisa Bhosle from Indore, Madhya Pradesh, married her partner Mohammad Furman Khan from Maharashtra at the Arumanur Nainar temple in Kerala. CPM state secretary M.V. Govindan and Minister V. Sivankutty were reportedly present at the ceremony. Meanwhile, former MLA P.C. George mocked the incident, making remarks involving political leaders and Palakkad MLA Rahul. The couple said they chose Kerala because they feared stronger opposition to their relationship in other states.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരണം; തോക്കുമായി വീഡിയോ, കൊല്ലത്ത് ആറുപേർ അറസ്റ്റിൽ

‘ഗുണ്ടാ അസോസിയേഷൻ’ രൂപീകരണം; തോക്കുമായി വീഡിയോ, കൊല്ലത്ത് ആറുപേർ അറസ്റ്റിൽ കൊല്ലം: നഗരത്തിൽ...

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍ തൃശൂർ: കുന്നംകുളത്ത്...

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം

‘കേരളത്തിൽ എൻഡിഎ സർക്കാർ വരും’; തിരുവല്ലയിൽ മോദിയുടെ പ്രഖ്യാപനം പത്തനംതിട്ട: കേരളത്തിൽ എൽഡിഎഫ്...

1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ…

1000 കി.മീ ‘മേഘമതിൽ’; കാറ്റും മഴയും… ചൂടിന് ശമനം, പക്ഷേ… കത്തുന്ന വേനലിനിടയിൽ...

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിയുഷ് മിശ്ര

“മദ്യലഹരിയിൽ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞു, അമ്മയോടും മോശമായി പെരുമാറി”; ഞെട്ടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img