കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അതിക്രമം കാണിച്ചവരിൽ എൻ.ഐ.എ അറസ്റ്റു ചെയ്ത പോപ്പുലർഫ്രണ്ട് നേതാവിന്റെ മകനുമുണ്ടെന്ന് പി. സി. ജോർജ്. പിടിയിലായവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണെന്നും പി.സി ജോർജ് പറഞ്ഞു. കോട്ടയത്തേ പ്രാദേശിക മാധ്യമത്തോടാണ് പി സി ജോർജ് വെളിപ്പെടുത്തൽ നടത്തിയത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേർ അറസ്റ്റിലായി. ഇനിയും രണ്ടുപേർ പിടിയിലാവാനുണ്ട്. ആദ്യം 15 പേരെ പ്രതിചേർത്ത് കേസ് അവസാനിപ്പിക്കാനാണ് നോക്കിയത്. എന്നാൽ പ്രതിഷേധം ഉയർത്തിയതോടെയാണ് എല്ലാവർക്കെതിരേയും കേസ് എടുത്തത്. വൈദികനെ ആക്രമിച്ചവർക്കെതിരേ പ്രതിഷേധമുയർത്തിയ, കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെയും ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തിട്ടുണ്ട് ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും പിസി പറഞ്ഞു. ഈരാറ്റുപേട്ട സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മർദ്ദിച്ചുവെന്ന പരാതിയിലാണ് പ്രതിഷേധക്കാർക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നത്.ഒരു ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥൻ എൻഐഎ അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവിന്റെ അനിയനാണെന്നുമുള്ള ഗുരുതര ആരോപണവും പി. സി ജോർജ് ഉന്നയിക്കുന്നു. ഈരാറ്റുപേട്ടയിൽ അടക്കം സ്ലീപ്പിംഗ്സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പി.സി ജോർജ് കൂട്ടിചേർത്തു.
പള്ളി വളപ്പിൽ അതിക്രമിച്ച് കയറി സഹ വികാരി ഫാ.ജോസഫ് ആറ്റുചാലിനെ വാഹനം ഇടിപ്പിക്കുകയിയിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുപ്രകാരം കോട്ടയം സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷപരമായ തരത്തിൽ പോസ്റ്റുകളും, കമന്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ് അറിയിച്ചു