ആവേശവും, അമ്പരപ്പുമായി മോട്ടോർ വാഹന വകുപ്പിൻ്റെ ക്യാംപെയിൻ; ഇനി നിരത്തുകളിൽ നല്ലത് കണ്ടാൽ Thanks പറയാം തെറ്റായെന്ന് തോന്നിയാൽ Sorry പറയാം ഞാനാദ്യം എന്ന് തോന്നുമ്പോൾ Please പറയാം

കൊച്ചി: അപ്രതീക്ഷിതമായി ബസ്സ് സ്റ്റോപ്പിനരികിലേക്ക് വന്നുനിന്ന കാറിനെ ഫോളോ ചെയ്തു വന്ന ബൈക്ക് യാത്രക്കാരായ രണ്ട് ചെറുപ്പക്കാർ

തന്റെ വാഹനത്തിന് സൈഡ് നൽകിയില്ല എന്ന കാരണത്താൽ കാറിനെ ഓവർ ടേക്ക് ചെയ്ത് കാറിന് മുന്നിൽ നിർത്തി അതിൽ നിന്ന് കാർ ഡ്രൈവർക്ക് നേരെ കയർത്തുകൊണ്ട് ,ദേഷ്യത്തോടെ പാഞ്ഞുചെല്ലുന്ന ചെറുപ്പക്കാർ. കൂടി നിന്ന ജനത്തിനെ തന്നെ ഭീതിയിലാക്കി.. പിന്നീട് നടന്നത് അപ്രതീക്ഷിതമായി രംഗങ്ങൾ

സംസാരം വാക്കേറ്റത്തിൽ….
ബൈക്ക് യാത്രക്കാരനും കാർ ഡ്രൈവറും തമ്മിലുള്ള വാക്കേറ്റം..

സംഭവം കണ്ടുനിന്ന നാട്ടുകാരും സമീപത്തുള്ളഷോപ്പ് ജീവനക്കാരും യാത്രക്കാരും
വിഷയത്തിൽ ഇടപെടുന്നത്തോടെ സംഭവ സ്ഥലം.. മറ്റൊരു തലത്തിലേക്ക്. അക്ഷരാർത്ഥത്തിൽ മുവാറ്റുപുഴ ടൗൺമറ്റൊരു ഭീതിയിലേക്ക്….

ഇവിടെ നാടകത്തിന്റെ സസ്പെൻസ് പൊളിച്ചുകൊണ്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ. രംഗത്തു എത്തിയതോടെ കൂടി നിന്ന ജനത്തിന്റെ മുഖം.സന്തോഷം കൊണ്ട് അതിലേറെ പ്രതീക്ഷയോടെ പുഞ്ചിരിച്ചു.
….……………………………
റോഡിലെ തർക്കങ്ങൾ നിത്യസംഭവം ആകുന്ന കാഴ്ചയാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്.
റോഡിൽനിന്ന് നമുക്ക് കിട്ടുന്നത് അപമാനം മാത്രമാണ്. നിങ്ങൾക്ക് കിട്ടുന്ന ഹോണടി നിങ്ങൾക്ക് അംഗീകാരം ആയി തോന്നാറുണ്ടോ? അപമാനം പേറി എത്ര ദൂരം നമ്മൾ പോകും? എവിടെയെങ്കിലും ഇറക്കിവെക്കാൻ നോക്കില്ലേ?… അവിടെയാണ് അപകടങ്ങളുടെ സാധ്യത. അവിടെയാണ് നിങ്ങളുടെ ഡ്രൈവിംഗ് സംസ്കാരം മാറുന്നത് , അവിടെയാണ് മോട്ടോർ വാഹന വകുപ്പ് ഈ ക്യാമ്പയിനിലൂടെ ഇടപെടാൻ ആഗ്രഹിക്കുന്നതും.

ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കാൻ, നിരത്തിലെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുവാൻ, ഒരു പുത്തൻ റോഡ് സംസ്കാരത്തിന് തുടക്കം കുറിക്കുന്ന ട്രാഫിക്ക് ബോധവത്കരണ ക്യാമ്പയിൻ ആണ് മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.

Thanks 👍 – Sorry 😔 – Please 🥺

TSP campaign
“Introducing TSP Culture for road traffic”
“റോഡ് ഗതാഗതത്തിൽ ഒരു TSP സംസ്കാരം”

Thanks – Sorry – Please

ജീവിത സാഹചര്യങ്ങളിൽ അവസരോചിതമായി നാം ഉപയോഗിച്ചുവരുന്ന ഈ മൂന്നു വാക്കുകളാണ് പലപ്പോഴും നമ്മുടെ ബന്ധങ്ങളെ ചേർത്തുനിർത്തുന്നത്, ശരിയല്ലേ?…
പരസ്പര സഹകരണം ഏറെ ആവശ്യമുള്ള നമ്മുടെ നിരത്തുകളിൽ ഈ വാക്കുകൾ നാം ഉപയോഗിക്കാറുണ്ടോ?…
സംഘർഷഭരിതമായ നിങ്ങളുടെ ഡ്രൈവിംഗ് കൂടുതൽ ആസ്വാദ്യകരമാക്കാൻ , റോഡിലെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ, നമുക്ക് ഒരു TSP സംസ്കാരം റോഡിൽ രൂപപ്പെടുത്താം…

ഇനിമുതൽ നമുക്ക് നിരത്തുകളിലും,

നല്ലത് കണ്ടാൽ Thanks പറയാം 👍

തെറ്റായെന്ന് തോന്നിയാൽ Sorry പറയാം 😔

ഞാനാദ്യം എന്ന് തോന്നുമ്പോൾ Please പറയാം 🥺

പരസ്പര സഹകരണത്തിൽ ഊന്നിയ നല്ലൊരു റോഡ് സംസ്കാരം വാർത്തെടുക്കുക,
അതുവഴി റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ടിരിക്കുന്ന ഈ റോഡ് കാമ്പയിൻ പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മുവാറ്റുപുഴ ആർ.ടി.ഒ കെ കെ സുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് നിർവ്വഹിച്ചു. മധ്യമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ജി.എസ്. സജി പ്രസാദ് റോഡ് സുരക്ഷാ സന്ദേശം നൽകി . റോഡിലെ തൻ്റെ കരുതലാർന്ന ഡ്രൈവിങ്ങിന് സോഷ്യൽ മീഡിയയിൽ വൈറൽ ആയ KSRTC ഡ്രൈവർ എം ആർ രാജേഷിനെ ചടങ്ങിൽ ആദരിച്ചു. കൊച്ചിൻ ഷിപ് യർഡിന്റെ സഹായത്തോടെ നിർമ്മിച്ച
റോഡിലെ പരസ്പര സഹകരണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന ഷോർട്ട് ഫിലിമുകളുടെ പ്രദർശനം നടത്തുകയും ചെയ്തു. ആധുനിക സജ്ജീകരണമുള്ള ഡിസ്പ്ലേ ട്രക്കിൽ വീഡിയോ പ്രദർശിപ്പിച്ചത് ഏറെ ജനശ്രദ്ധ നേടി.

റോഡിലെ മുൻഗണനകളെ കുറിച്ചും, റോഡ് നിയമങ്ങളെ കുറിച്ചും ജനങ്ങളുടെ അവബോധം അളക്കുന്ന ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. ശരി ഉത്തരം നൽകിയ വർക്ക് ക്യാമ്പയിൻ ടീഷർട്ടുകൾ സമ്മാനമായി നൽകി.

നല്ലൊരു റോഡ് സംസ്കാരത്തിൻറെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ , റോഡിലെ ഇന്നത്തെ സംഘർഷാവസ്ഥ ഒരു നേർക്കാഴ്ചയായി ജനങ്ങൾക്ക് അനുഭവവേദ്യമാക്കുന്ന രീതിയിൽ ഒരു തിരക്കഥ രചിച്ച് അതിൻ്റെ അവതരണം ആദ്യം അരങ്ങേറി. എറണാകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ നജീബിന്റെ രചനയിൽ ബിനോയ്‌ പട്ടിമറ്റത്തിൻ്റെ സംവിധാനത്തിൽ നടന്ന റോഡ് ട്രാഫിക്ക് സുരക്ഷാ ഡ്രാമ ജനങ്ങളിൽ കൗതുകവും അതിലേറെമുൾമുനയിൽ നിർത്തി..

നേർക്കാഴ്ച എന്ന പേരിലാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. എന്നാൽ സമാനമായ രീതിയിൽ ഒരു യഥാർത്ഥ സംഭവം മലപ്പുറത്ത് വച്ച് ഡോക്ടർ ദമ്പതികൾക്ക് നേരെ നടന്നത് , ഈ ക്യാമ്പയിനിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്ന ഒന്നായി മാറി.

spot_imgspot_img
spot_imgspot_img

Latest news

മിഹിറിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ്

നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും പോലീസ് ഉൾപ്പെടുത്തിയില്ല കൊച്ചി: തൃപ്പൂണിത്തുറയിലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദിന്റെ...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

Other news

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി; 3042 കോടി രൂപ കേരളത്തിന്

റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി...

യു.കെ കമ്പനികളിൽ നിക്ഷേപം നടത്തിയവരുടെ ശ്രദ്ധയ്ക്ക്! ട്രംപിന്റെ നയങ്ങൾ നിങ്ങളെയും ബാധിച്ചേക്കാം

കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നും ചെനയിൽ നിന്നുമൊക്കെയുള്ള ഇറക്കുമതിയ്ക്ക് ട്രംപ് ഏർപ്പെടുത്തുന്ന...

Related Articles

Popular Categories

spot_imgspot_img