കാക്കനാട് : ലൈസൻസ് ലഭിച്ച് മണിക്കൂറുകൾക്കകം നിയമലംഘനം, കോളജ് വിദ്യാർഥിയുടെ ലൈസൻസ് തെറിച്ചു. ബൈക്കിന് പിന്നിൽ രണ്ട് സുഹൃത്തുക്കളുമായി നടത്തിയ നിയമലംഘനത്തിന്റെ പേരിലാണ് ഒരു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തത്.
മൂന്നുപേർ വീതം രണ്ട് ബൈക്കിലായാണ് വിദ്യാർഥി സംഘം സഞ്ചരിച്ചത്. ഇവരുടെ യാത്ര എൻഫോഴ്സ് ആർ.ടി.ഒ കെ. മനോജിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു.
തുടർന്ന് ബൈക്ക് ഓടിച്ച വിദ്യാർഥികളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. പരിശോധനയിൽ ഇതിൽ ഒരാളുടെ ഡ്രൈവിങ് ലൈസൻസ് രാവിലെ 11ന് തപാലിൽ കിട്ടിയതെ ഉള്ളു എന്നും കണ്ടെത്തി.
കുറ്റം സമ്മതിച്ച വിദ്യാർഥികൾ തെറ്റ് ആവർത്തിക്കിെല്ലന്ന് എഴുതി നൽകി. തുടർന്ന്, ഇരുചക്രവാഹനം ഓടിച്ച രണ്ടുപേരുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു. 3000 രൂപ പിഴയും ഈടാക്കി.