web analytics

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ്

ഫേസ്ബുക്കിൽ കവിത എഴുതിയതാണ്…വിവാദ പോസ്റ്റിൽ വിനായകനെതിരെ കേസെടുക്കാൻ വകുപ്പില്ല; വിട്ടയച്ച് പോലീസ്

കൊച്ചി: വിവാദപരമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. വി.എസ്. അച്യുതാനന്ദൻ അന്തരിച്ചപ്പോൾ വിനായകൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്ക് അടിസ്ഥാനമായത്. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്” എന്ന് ചോദ്യം ചെയ്യലിന് ശേഷം വിനായകൻ പ്രതികരിച്ചു. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പുകളില്ലെന്ന് കണ്ടെത്തിയതിനാലാണ് പോലീസ് ഇദ്ദേഹത്തെ വിട്ടയച്ചത്.

പോലീസ് വിനായകനെ വിളിച്ചുവരുത്തി വിശദമായ ചോദ്യം ചെയ്യലുകൾ നടത്തി. “ഞാൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ്,” എന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നുമില്ലെന്ന് കണ്ടെത്തിയതിനാൽ തന്നെ വിട്ടയച്ചതാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, വിനായകന്റെ പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളും തുടർച്ചയായി വിവാദമാകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാക്കൾ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, “ഫേസ്ബുക്കിലൂടെ നിരന്തരമായി അധിക്ഷേപകരമായ പോസ്റ്റുകളിടുന്ന വിനായകൻ ഒരു പൊതുശല്യമാണെന്നും, ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നും, സർക്കാർ അദ്ദേഹത്തെ ചികിത്സിക്കണമെന്നും” ആവശ്യപ്പെട്ടു. “എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ അടൂർ ഗോപാലകൃഷ്ണൻ, ഗായകൻ കെ.ജെ. യേശുദാസ് എന്നിവർക്കെതിരെയും വിനായകൻ അശ്ലീലവും വിമർശനാത്മകവുമായ പോസ്റ്റുകൾ ഇട്ടിരുന്നു. പിന്നീട് ക്ഷമ ചോദിച്ചെങ്കിലും, പിന്നാലെ ഒരു മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചുകൊണ്ട് വീണ്ടും പോസ്റ്റിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു.

വിനായകാ ഇത് വെറുമൊരു സോറിയിൽ തീരില്ലാ…..ഈ വിനാശകനെതിരെ കേസ് എടുക്കണമെന്ന് സമം

കൊച്ചി ∙ നടൻ വിനായകൻ ​ഗായകൻ യേശുദാസിനെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം. പ്രമുഖ പിന്നണിഗായകനും സംഗീതലോകത്തിലെ ഇതിഹാസവുമായ കെ. ജെ. യേശുദാസിനെതിരെ നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മലയാളം പിന്നണിഗായകരുടെ സംഘടനയായ സമം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഫേസ്ബുക്കിൽ നൽകിയ പ്രസ്താവനയിൽ , യേശുദാസിനെതിരെ ഉപയോഗിച്ച അസഭ്യവും അപമാനകരവുമായ ഭാഷ മലയാളി സമൂഹത്തിന് തന്നെ അപമാനകരമാണെന്നും, ഇത് തികച്ചും അപലപനീയമാണെന്നും. ദാസേട്ടനോടും പൊതുസമൂഹത്തോടും വ്യക്തിപരമായി പേരെടുത്തു പറഞ്ഞ് വിനായകൻ ക്ഷമാപണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ബഹിഷ്കരണ മുന്നറിയിപ്പ്

വിനായകൻ ക്ഷമാപണം നടത്താതിരിക്കുകയാണെങ്കിൽ, അദ്ദേഹം അഭിനയിക്കുന്ന സിനിമകളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണുന്നതിൽ നിന്ന് സഹൃദയർ വിട്ടുനിൽക്കുമെന്ന മുന്നറിയിപ്പും സമം പ്രസ്താവനയിൽ നൽകി.

സംഘടന ചൂണ്ടിക്കാട്ടിയത്, യേശുദാസ് കേരളത്തിന്റെ മാത്രം അഭിമാനമല്ല, ഇന്ത്യൻ സംഗീതലോകത്തിന്റെ വലിയൊരു പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും, ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണം കലയുടെ ഗൗരവത്തെയും സംസ്‌കാരത്തിന്റെ മഹത്വത്തെയും ബാധിക്കുന്നതാണെന്നും

സമം പങ്കുവച്ച പോസ്റ്റിൻറെ പൂർണരൂപം
വിനാശകന് മാപ്പില്ല!

ഇൻഡ്യൻ സിനിമാസംഗീതത്തിലെ ഏറ്റവും മുതിർന്ന ഗായകനും കേരളത്തിന്റെ അഭിമാനവും സമം ചെയർമാനുമായ സംഗീതജ്ഞൻ പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ചലച്ചിത്ര നടൻ വിനായകൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അസഭ്യവർഷം മലയാളി സമൂഹത്തിന് അപമാനകരവും തികച്ചും അപലപനീയവുമാണ്. വിനായകൻ എന്ന വ്യക്തി കഴിഞ്ഞ ഏതാനും വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെയും നിത്യജീവിതത്തിലും കാട്ടിക്കൂട്ടുന്ന നിയമവിരുദ്ധപ്രവൃത്തികൾ നാം കണ്ടതാണ്. ഇവയിലൂടെ അപമാനിക്കപ്പെടുന്നത് അഭിവന്ദ്യരായ മുതിർന്ന വ്യക്തിത്വങ്ങളും കേരളീയ സമൂഹവുമാണ്.

കഴിഞ്ഞ അഞ്ചു വർഷത്തിലേറെക്കാലമായി അമേരിക്കയിൽ ഇളയപുത്രന്റെയും കുടുംബത്തിന്റെയുമൊപ്പം ജീവിച്ച് നിത്യേന സംഗീതതപസ്യ തുടരുകയും കേരളത്തിലെ ആനുകാലികസംഭവങ്ങളിലൊന്നും ഇടപെടാതിരിക്കുകയും ചെയ്തു വരുന്ന ഗന്ധർവ്വഗായകൻ തനിക്കെതിരെ സമകാലികവിഷയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വന്ന അപവാദങ്ങൾക്കെതിരെ പ്രതികരിച്ചിട്ടില്ല. “ശ്രീ വിനായകം നമാമ്യഹം” എന്നു പാടിയ കണ്ഠത്തിൽ നിന്ന് മറിച്ച് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ടതുമില്ല. മലയാളത്തിലെ എല്ലാ പിന്നണിഗായകരും അംഗങ്ങളായ സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിനു നേരെയുണ്ടായ പരാമർശങ്ങൾ – ഞങ്ങളോരോരുത്തരുടെയും മാനനഷ്ടം കൂടിയാകുന്നു.

മുമ്പൊരിക്കൽ സൈബർ അക്രമങ്ങൾ അതിരു കടന്നപ്പോൾ സമം സൈബർ സെല്ലിൽ പരാതിയും പത്രങ്ങളിൽ പ്രതിഷേധക്കുറിപ്പും കൊടുത്തിരുന്നു. സമാരാധ്യനായ ഞങ്ങളുടെ ചെയർമാൻ ഇത്തവണയും പ്രതികരിക്കാതിരിക്കുകയും ഒരു യോഗിയുടെ മനസ്സോടെ തികഞ്ഞ നിസ്സംഗത പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമവും, അദ്ദേഹത്തിന്റെ യും കുടുംബാംഗങ്ങളുടെയും താൽപര്യം മാനിച്ച് അതിനെതിരെ പ്രതികരിക്കാതിരുന്നത്. അതേസമയം, ഈ വിനാശകനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രിക്കും, നടപടി ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും AMMA സംഘടനക്കും പരാതി നൽകിയിട്ടുണ്ട്.

ഗന്ധർവ്വഗായകന്റെ പേരിനൊപ്പം പ്രതിസ്ഥാനത്താണെങ്കിൽ പോലും ഒരു സാമൂഹ്യവിരുദ്ധന്റെ പേര് എഴുതിച്ചേർക്കപ്പെട്ടരുതെന്നും ഞങ്ങൾ ആഗ്രഹിച്ചു

സമത്തിന്റെ പ്രതിഷേധക്കുറിപ്പിൽ, സമുന്നതനായ ഗന്ധർവ്വഗായകന്റെ പേരിനൊപ്പം പ്രതിസ്ഥാനത്താണെങ്കിൽ പോലും ഒരു സാമൂഹ്യവിരുദ്ധന്റെ പേര് എഴുതിച്ചേർക്കപ്പെട്ടരുതെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ, യേശുദാസ് എന്ന മഹാസംഗീതജ്ഞന്റെ സംഗീതം ജീവവായുവായിക്കരുതുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേറ്റ മുറിവുണക്കാൻ ഞങ്ങളുടെ ചുരുങ്ങിയ വാക്കുകളിലെ പ്രതിഷേധം പര്യാപ്തമല്ല എന്നു തിരിച്ചറിയുന്നു. “വിനായകനെ എന്നല്ല സാമൂഹ്യമാധ്യമങ്ങളിലെ ഒരു വിഷജീവിയെയും ഞങ്ങൾക്കു ഭയമില്ല.” ഈ സംസ്കാരശൂന്യതയ്ക്കെതിരെ – സൈബർ ഗുണ്ടായിസത്തിനെതിരെ ഞങ്ങൾ ഏതറ്റം വരെയും പോകും.

മലയാളികളുടെ സ്വന്തം ദാസേട്ടനോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ക്ഷമാപണം നടത്താത്ത പക്ഷം (വെറുമൊരു Sorry അല്ല) വിനായകൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളും പങ്കെടുക്കുന്ന പൊതുപരിപാടികളും കാണാൻ ഇവിടെ സഹൃദയരുണ്ടാവില്ല. പ്രതിഭയുണ്ടായിട്ടും സംസ്കാരശൂന്യമായ പെരുമാറ്റം കൊണ്ട് നാടിന്നപമാനമായിത്തീർന്ന വിനായകനെ മര്യാദ പഠിപ്പിക്കണമെന്നു കലാകേരളത്തോടും കലാപ്രേമികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

ENGLISH SUMMARY:

Actor Vinayakan was released after police questioning over a controversial Facebook post made following the death of V.S. Achuthanandan. The case was based on a complaint filed by the Youth Congress.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തെ നടുക്കിയ സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി പാലക്കാട്: നെന്മാറയിൽ...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

Other news

വൃത്തിയില്ലാത്ത സാഹചര്യം; “ഓപ്പറേഷൻ പൊതി ചോർ” പരിശോധനയിൽ പൂട്ടുവീണ് വന്ദേഭാരതിന്റെ അടുക്കള; നോട്ടീസ് നൽകി

പൂട്ടുവീണ് വന്ദേഭാരതിന്റെ അടുക്കള; നോട്ടീസ് നൽകി തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി റെയിൽവേ പോലീസിന്റെ...

കേരളത്തെ നടുക്കിയ സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി പാലക്കാട്: നെന്മാറയിൽ...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ…

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ… കൊല്ലം: പിന്നിലാവുന്നതല്ല,...

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി; പിടിച്ചെടുത്തത് പൊന്നും വിലയുള്ളവ…

ചേരാനല്ലൂരിൽ ആംബർ ഗ്രീസ് പിടികൂടി ചേരാനല്ലൂർ മഞ്ഞുമ്മൽ കവലയിലുള്ള വാടക വീട്ടിൽ...

Related Articles

Popular Categories

spot_imgspot_img