എന്നാലും വിനായകാ എന്തുമാതിരി തെറി വിളിയാ, കേട്ടാൽ കിളി പോകും; ഗോവൻ ചായക്കടയിൽ തെറിയഭിഷേകവുമായി വിനായകന്‍; വിഡിയോ കാണാം

എന്നും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് വിനായകന്‍.ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

നടുറോഡില്‍ നിന്ന് ചായക്കടക്കാരെ ചീത്ത വിളിക്കുകയാണ് വിനായകന്‍. ചായക്കടയിലെ ആളുകളെ ഇംഗ്ലിഷിൽ ചീത്ത പറയുന്ന വിനായകനെ വിഡിയോയിൽ കാണാം. 

ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഇതു കണ്ടതോടെ ഇതേതെങ്കിലും സിനിമാ ഷൂട്ടിങ് ആണോ എന്ന് ആളുകൾ സംശയം പ്രകടിപ്പിച്ചിരുന്നു.

വെള്ള ടീ ഷര്‍ട്ടും നിക്കറും ധരിച്ചാണ് വിനായകന്‍ ചായക്കടക്കു മുമ്പിൽ നില്‍ക്കുന്നത്. കൈ പിന്നില്‍ കെട്ടി നിന്ന് രൂക്ഷമായി പ്രതികരിക്കുകയാണ് വിനായകൻ. ഇംഗ്ലീഷിലാണ്  അസഭ്യവർഷം. ഇത് കേട്ട് ചുറ്റും ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം.

ജയിലര്‍ സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്.  ഗോവയിലേക്കുള്ള യാത്രയ്ക്കിടെ വിമാനജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് വിനായകനെ അറസ്റ്റ് ചെയ്തിരുന്നു.

വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയതെന്ന് സുഹ്യത്തുക്കൾ പറഞ്ഞു. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് അവർ പറയുന്നത് അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്കുതർക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ  പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img