web analytics

നെഞ്ചുവേദനയെത്തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ അപകടം; ബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസ് തലയിലൂടെ കയറിയിറങ്ങി accident ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. രാരിച്ചൻ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയിൽ വിലാസിനി (62)യാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിലാസിനി അപകടത്തിൽപെട്ടത്.

കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കൽ സെന്റർ ഫോർ ഹോമിയോപ്പതിക് റിസർച്ചിലെ ജീവനക്കാരിയാണ് വിലാസിനി. തിങ്കളാഴ്ച സഹോദരൻ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എരഞ്ഞിപ്പാലം ജങ്ഷനിൽവെച്ച് മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. ബസ് ബൈക്കിൽ തട്ടിയതോടെ വിലാസിനി റോഡിലേക്ക് വീണു. അതേ ബസിന്റെ ടയർ ഇവരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

ബൈക്കോടിച്ച ഗോപിക്ക് അപകടത്തിൽ കൈക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുംശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അയ്യപ്പൻ-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്. മറ്റുസഹോദരങ്ങൾ: ശോഭന, രാജൻ, ബാബു, ബേബി, അജിത, അനിത. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. നടക്കാവ് പോലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍

‘സൗകര്യങ്ങള്‍’ ഇഷ്ടമായി; ജയിലിലേക്കു തിരികെ പോകാന്‍ മോഷണം; യുവാവ് പിടിയില്‍ തിരുവനന്തപുരം: ജയില്‍...

കേരളം പോളിംഗ് ബൂത്തിലേക്ക്: 1252 പത്രികകൾ, ഇന്ന് നിർണ്ണായകം!

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുന്നു....

“ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്”

"ആരോപണങ്ങളും പ്രത്യാരോപണങ്ങളും; പിണറായി vs സതീശൻ പോര് പുതിയ തലത്തിലേക്ക്" കട്ടപ്പന: തിരഞ്ഞെടുപ്പ്...

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ്

സ്വര്‍ണവില കുത്തനെ താഴ്ന്നു; ഇന്ന് പവന് 2160 രൂപ ഇടിവ് കൊച്ചി: സംസ്ഥാനത്ത്...

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

Related Articles

Popular Categories

spot_imgspot_img