പുതുച്ചേരിയിലും വിജയ്ക്ക് തിരിച്ചടി; റോഡ്‌ഷോ നടത്താൻ ടിവികെ നൽകിയ അപേക്ഷ തള്ളി
ചെന്നൈ ∙ തമിഴ്നാട്ടിലെ നിയന്ത്രണങ്ങൾ മൂലം പുതുച്ചേരിയിൽ റാലി സംഘടിപ്പിക്കാനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നടത്തിയ നീക്കത്തിന് തിരിച്ചടി. ഡിസംബർ 5-ന് പുതുച്ചേരിയിൽ റോഡ്‌ഷോ നടത്താൻ ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി.
പുതുച്ചേരി റാലിയിലേക്ക് വില്ലുപുരം, കടലൂർ, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളിൽ നിന്നു വലിയ തോതിൽ ആളുകൾ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇതു തിരക്കും തിക്കിലും കലാശിക്കാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.
സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന പൊതുയോഗത്തിലെ തിക്കിത്തിരക്കിൽ 41 പേർ മരിച്ച ദുരന്തത്തിന് ശേഷം വിജയ് വലിയ ജനക്കൂട്ട റാലികളിൽ നിന്ന് വിട്ടുനിന്നിരുന്നു. കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ റാലിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പെരിയാർ ദ്രാവിഡ കഴകം പൊലീസിൽ പരാതി നൽകിയിരുന്നു. റാലികൾക്കായി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.
English Summary
Tamilaga Vettri Kazhagam (TVK) leader Vijay’s request to hold a roadshow in Puducherry on December 5 has been rejected by the Puducherry police. Authorities cited the likelihood of heavy crowd inflow from neighboring districts like Villupuram, Cuddalore, and Tiruvannamalai, which could lead to congestion and safety concerns. Since the Karur stampede on September 27 that claimed 41 lives, Vijay has not conducted major public rallies. The Periyar Dravidar Kazhagam had also urged police not to grant permission, pointing out that TVK’s petition seeking approval for rallies is currently before the Madras High Court.
Tamil Nadu, Vijay, TVK, Puducherry Police, Rally Permission, Karur Stampede, Politics News









