web analytics

ആദായ നികുതി കേസില്‍ നടൻ വിജയ് 1.5 കോടി പിഴ അടയ്ക്കണം; ഹര്‍ജി തള്ളി

ആദായ നികുതി കേസില്‍ നടൻ വിജയ് 1.5 കോടി പിഴ അടയ്ക്കണം; ഹര്‍ജി തള്ളി

ചെന്നൈ: യഥാർഥ വരുമാനം മറച്ചുവെച്ചെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് ചുമത്തിയ പിഴയിൽ നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌ക്ക് തിരിച്ചടി.

1.5 കോടി രൂപ പിഴ ചുമത്തിയ നടപടി ചോദ്യം ചെയ്ത് വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2015–16 സാമ്പത്തിക വർഷത്തെ ആദായ നികുതി കണക്കുകളുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ വിധി.

വിജയ് അഭിനയിച്ച ‘പുലി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിന് ആധാരം. 2016–17 കാലയളവിൽ 35.42 കോടി രൂപയാണ് വിജയ് തന്റെ വരുമാനമായി രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ, ‘പുലി’ ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലമായി വിജയ് 15 കോടി രൂപ വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ തുക ആദായ നികുതി രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയ്‌ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയത്. പിഴ ചുമത്തിയ നടപടി ചോദ്യം ചെയ്ത് വിജയ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് നേരത്തെ പിഴ ചുമത്തൽ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നെങ്കിലും, വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി വിധി പറയാൻ മാറ്റിവച്ച കേസ് ഇപ്പോൾ തള്ളിക്കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ്.

English Summary

Actor and Tamilaga Vettri Kazhagam (TVK) chief Vijay has suffered a legal setback as the Madras High Court dismissed his plea challenging a ₹1.5 crore penalty imposed by the Income Tax Department. The case relates to the assessment year 2015–16.

The penalty was imposed after the department found that Vijay had allegedly failed to disclose ₹15 crore received as remuneration for the film Puli. Although Vijay declared an income of ₹35.42 crore for 2016–17, the undisclosed payment led to the penalty. The High Court upheld the Income Tax Department’s action, dismissing Vijay’s petition.

vijay-income-tax-penalty-hc-dismisses-plea

Vijay, TVK, Income Tax Department, Madras High Court, Puli movie, tax penalty, Tamil cinema, Tamil Nadu politics

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മിണ്ടിയാൽ പ്രസംഗം നിർത്തും!അണികളെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചരണ ഗോദയിൽ ആവേശക്കടലായി മാറിയ പ്രവർത്തകരെ ഒരൊറ്റ വാക്കിൽ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം

പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം റിയാദ്:...

​”അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…” – പത്മജ വേണുഗോപാൽ

​"അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…" - പത്മജ വേണുഗോപാൽ തൃശൂര്‍: കെ...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

Related Articles

Popular Categories

spot_imgspot_img