തമിഴകത്തെ അടുത്തകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഒന്നാണ് ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം. ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്കഴിഞ്ഞ ദിവസം വിജയ് രസികർ മൺട്രം ചെന്നൈയിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇപ്പോഴിതാ യോഗത്തിൽ തന്റെ ഫാൻ ക്ലബ് അംഗങ്ങൾക്ക് നൽകിയ ഉപദേശമാണ് ചർച്ചയാകുന്നത്.
രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം നടൻ ആരാധകരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യോഗത്തിൽ പ്രതിസന്ധികളെയും വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിടാൻ ആരാധകരെ ഉപദേശിച്ചിരിക്കുകയാണ് വിജയ്. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട നടൻ ക്ഷേമ പ്രവർത്തനങ്ങളിലൂടെ പാർട്ടി ഗ്രാമങ്ങളിൽ അറിയപ്പെടണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫാൻ ക്ലബ് അംഗങ്ങൾ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ശക്തമായ പ്രവർത്തനം നമ്മുക്ക് ആരംഭിക്കണം. നാട്ടിലെ 80 വയസ് കഴിഞ്ഞവർക്ക് പോലും നമ്മുടെ പാർട്ടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുന്ന രീതിയിലായിരിക്കണം അത് ചെയ്യേണ്ടത് എന്നും വിജയ് യോഗത്തിൽ പറഞ്ഞു. പാർട്ടിയുടെ പുതിയ ഭാരവാഹികൾക്ക് പുറമേ കേരളത്തിൽ നിന്നുള്ള ഫാൻസ് അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് കഴിഞ്ഞാൽ വിജയിക്ക് ഏറെ ഫാൻസുള്ള കേരളത്തെയും വിജയ് തൻറെ രാഷ്ട്രീയ യാത്രയിൽ പരിഗണിക്കുന്നു എന്ന സൂചനയാണ് ഇതെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ കേന്ദ്രങ്ങളുണ്ട്.
എഐ ചിത്രങ്ങൾക്ക് പ്രത്യേകം ലേബൽ നൽകാൻ മെറ്റ