മറിമായം എന്ന സിറ്റ്കോമിലൂടെ ജനശ്രദ്ധ ലഭിച്ച നടിയാണ് രചന നാരായണൻ കുട്ടി. കോമഡി രംഗങ്ങളിൽ മികച്ച പ്രകടനം രചന കാഴ്ച വെച്ചു. സിനിമാ രംഗത്തേക്ക് കടന്ന് വന്ന രചനയ്ക്ക് ശ്രദ്ധേയമായ സിനിമകളുടെ ഭാഗമാകാനായി.
അഭിനയത്തോടൊപ്പം നൃത്തത്തിലും രചനയിന്ന് ശ്രദ്ധ നൽകുന്നു. പ്രേക്ഷക ശ്രദ്ധ നേടിത്തുടങ്ങിയ കാലത്ത് രചനയുടെ വ്യക്തി ജീവിതവും ചർച്ചയായി. വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.
വെറും 19 ദിവസം മാത്രമാണ് തന്റെ വിവാഹ ജീവിതം നീണ്ടുനിന്നതെന്ന് നടി രചന നാരായൺ കുട്ടി പറയുന്നു. വിവാഹം കഴിഞ്ഞതോടെ താൻ ഇരയായത് ശാരീരികവും മാനസികവുമായ പീഡനത്തിനാണെന്നും താരം പറയുന്നു. മുൻ ഭർത്താവിന്റെ ക്രൂരകതൾ സഹിക്കാനാകാതെ വിവാഹം കഴിച്ച അതേവർഷം തന്നെ വിവാഹ മോചനവും നേടിയെന്നാണ് രചന വെളിപ്പെടുത്തിയത്. ഇപ്പോൾ തന്റെ ജീവിതം സമാധാനപൂർണമാണെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.
എല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. പത്ത് വർഷങ്ങൾക്ക് മുമ്പാണ് അതെല്ലാം സംഭവിച്ചത്. അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതും വിവാഹമോചനത്തിന് ശേഷമാണ്. വർഷങ്ങൾക്ക് മുമ്പ് വിവാഹം കഴിച്ചതും വിവാഹബന്ധം വേർപ്പെടുത്തിയതുമെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വരുന്നത് കാണാറുണ്ട്.
അതൊക്കെ മറികടന്ന് ഒരുപാട് കടമ്പകൾ പിന്നിട്ടാണ് ഇപ്പോൾ ജീവിക്കുന്നത്. ജീവിതത്തെ പുതിയൊരു തലത്തിലേക്കാണ് എത്തിക്കാൻ കഴിഞ്ഞത്, പുതിയൊരു ജീവിതരീതിയാണ് ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്’ – രചന പറഞ്ഞു.
2012 ൽ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ ഒരു കുഴപ്പവുമില്ല.
ആരാധകരായ ഒരുപാട് പേർ വിളക്കാറുണ്ട്. അവരോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട്”- രചന പറഞ്ഞു.
മോഹൻലാലിനൊപ്പം ആറാട്ട് എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഒരുപാട് പേർ നന്നായി എന്ന് പറയുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം തന്നോട് നിരവധിപേർ സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്നും നടി പറയുന്നു.