web analytics

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനം

ആർഎസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനം

ന്യൂഡൽഹി: ആർഎസ്എസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ സർവകലാശാല വൈസ് ചാൻസലർമാർക്കും ക്ഷണം. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ‘ശിക്ഷ സംസ്‌കൃതി ഉത്തൻ ന്യാസ്’ എന്ന സംഘടന നടത്തുന്ന പരിപാടിയിലേക്കാണ് ക്ഷണം ലഭിച്ചത്. ഈ മാസം 25 മുതൽ 28 വരെ കാലടിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗ രേഖ തയ്യാറാക്കലാണ് പരിപാടിയുടെ മുഖ്യ അജണ്ട. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത 300 ഓളം വിദ്യാഭ്യാസ വിചക്ഷണരും മുതിർന്ന ഉദ്യോഗസ്ഥരും ആത്മീയ സംഘടനകളും പരിപാടിയുടെ ഭാഗമാകും.

27നു വൈകിട്ട് നടക്കുന്ന ‘വിദ്യാഭ്യാസത്തിലെ ഭാരതീയ പരിപ്രേക്ഷ്യം’ എന്ന വിഷയത്തിലാണ് വിസിമാരുടെ ചർച്ചയുണ്ടാകുക. കേരളത്തിലെ വിസിമാരെ കൂടാതെ വിസിമാരെ കൂടാതെ കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, എഐസിടിഇ ചെയർപേഴ്‌സൺ ടിജി സീതാറാം, യുജിസി വൈസ് ചെയർപേഴ്‌സൺ, നാക് ഡയറക്ടർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

അടുത്ത പത്ത് വർഷത്തിനപ്പുറത്തേക്ക് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം എങ്ങനെയാകണമെന്നാണ് ചർച്ച ചെയ്യുകയെന്ന് സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് ഡോ. എൻ സി ഇന്ദുചൂഡൻ അറിയിച്ചു.’രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ അവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു. എല്ലാ മന്ത്രിമാരെയും വൈസ്ചാൻസലർമാരെയും ഞങ്ങൾ വിളിച്ചിട്ടില്ല. അർത്ഥവത്തായ സംഭാവനകൾ നൽകാൻ സാധിക്കുന്നവരെയാണ് ക്ഷണിച്ചത്’, ന്യാസിന്റെ ദേശീയ സെക്രട്ടറി അതുൽ കോതാരി പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

ഇനി മോദിക്കും അമിത് ഷായ്ക്കും തുല്യം; ആർഎസ്എസ് മേധാവി ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ സുരക്ഷ വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരുക്കുന്ന അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ (എഎസ്എൽ) സുരക്ഷയിലേക്ക് ആണ് ഉയർത്തിയത്. മുമ്പ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻ്റെ (സിഐഎസ്എഫ്) ഇസഡ് പ്ലസ് സുരക്ഷയായിരുന്നു ഭാഗവതിനായി ഉണ്ടായിരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്ന സമയങ്ങളിൽ സുരക്ഷയിൽ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും മോഹൻ ഭാഗവതിനെ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.

പുതിയ പ്രോട്ടോക്കോൾ പ്രകാരം, ജില്ലാ ഭരണകൂടങ്ങളും പൊലീസും ആരോഗ്യ വകുപ്പുകളും ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരും ഗാർഡുകളും ഉൾപ്പെടെയുള്ളവരാണ് ഭാഗവതിൻ്റെ സുരക്ഷയിൽ സജീവ പങ്ക് വഹിക്കുക. മൾട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകൾ, പ്രീ-വിസിറ്റ് റിവ്യൂ റിഹേഴ്സലുകളും ഈ സുരക്ഷാസംവിധാനത്തിൽ ഉൾപ്പെടും. ഭാഗവതിന്റെ യാത്രകൾക്കായി പ്രത്യേക ഹെലികോപ്റ്ററുകളും ഒരുക്കും.

അതേസമയം, നരേന്ദ്ര മോദിയുടെ പിൻഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. നരേന്ദ്രമോദി തങ്ങളുടെ നേതാവാണെന്നും അദ്ദേഹം തുടരുമെന്നും ഫഡ്നാവിസ് പറഞ്ഞു. ‘‘നമ്മുടെ സംസ്‌കാരത്തിൽ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അനന്തരാവകാശിയെ കുറിച്ച് ചർച്ച ചെയ്യുന്നത് തെറ്റാണ്.മറ്റേത് മുഗൾ പാരമ്പര്യമാണ്. ആ ചർച്ചയ്ക്ക് സമയമായിട്ടില്ല. 2029 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണുമെന്നും ഫഡ്നാവിസ് പറഞ്ഞു.

English Summary:

Vice Chancellors of universities in Kerala have been invited to attend the RSS National Education Conference. The invitation was extended for an event organized by ‘Shiksha Sanskriti Utthan Nyas,’ an RSS-affiliated organization.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

Related Articles

Popular Categories

spot_imgspot_img