വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ; ജസ്റ്റിസ് സീരിജഗന്‍റെ നിര്യാണത്തിന് പിന്നാലെ ഹൈക്കോടതിയുടെ പുതിയ നിയമനം
പത്തനംതിട്ട: റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയായ വി.ജി. അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി നിയമിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ ചെയർമാനും റിട്ടയേർഡ് ജഡ്ജിയുമായ ജസ്റ്റിസ് സീരിജഗൻ അന്തരിച്ചതിനെ തുടർന്ന് സമിതിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.
ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പദ്ധതികളുടെ ഫണ്ട് വിനിയോഗം എന്നിവ ഏകോപിപ്പിക്കുന്നതിൽ ഉന്നതാധികാര സമിതിക്ക് നിർണായക പങ്കുണ്ട്.
വിഷു യാത്രയ്ക്ക് ‘ഡൈനാമിക് ഷോക്ക്’: കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ 50% വരെ വർധന
2009-ൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ശബരിമലയിലെ വികസന പദ്ധതികൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായാണ് ഈ ഹൈപവർ കമ്മിറ്റി രൂപീകരിച്ചത്.
English Summary:
Retired High Court judge V.G. Arun has been appointed as the chairman of the Sabarimala High Power Committee following the demise of former chairman Justice Sreerajan. The Kerala High Court issued the appointment to ensure the smooth and uninterrupted functioning of the committee, which plays a key role in overseeing development works, infrastructure, and project implementation at Sabarimala. The move comes as an urgent step to maintain continuity in managing the temple’s administrative and developmental responsibilities.









